സാഹസികയാത്ര ഇഷ്ടപ്പെടുന്നവരുടെ പ്രിയപ്പെട്ട ലക്ഷ്യസ്ഥാനങ്ങളിലൊന്നാണ് രാമനഗരം. ചെറുതും വലുതുമായ ഏഴ് കുന്നുകളുടെ ഇടയിലാണ് ഈ നഗരം സ്ഥിതി ചെയ്യുന്നത്. 1960 മുതല്ക്കാലത്ത് തന്നെ തെക്കേ ഇന്ത്യയില്‍ റോക്ക് ക്ലൈംബിംഗിന് പ്രശസ്തമാണ് രാമനഗരം. രാമദേവരബേട്ട, എസ് ആര് എസ് ബേട്ട, തെങ്കിങ്കല് ബേട്ട എന്നിവയാണ് രാമനഗരത്തിലെ പ്രധാനപ്പെട്ട റോക്ക് ക്ലൈംബിംഗ് കേന്ദ്രങ്ങള്‍.