ആഡംസ് ബ്രിഡ്‌ജ് രാമസേതു എന്നും അറിയപ്പെടുന്നു. രാവണനില്‍ നിന്ന് സീതയെ രക്ഷിക്കാന്‍ രാമനെ സഹായിക്കുന്നതിന്റെ ഭാഗമായി വാനരന്മാനാണ് ഈ പാലം നിര്‍മ്മിച്ചത്. രാമായണത്തില്‍ സേതുബന്ധനം എന്ന പേരില്‍ ഈ പാലത്തെ കുറിച്ച് പരാമര്‍ശമുണ്ട്. തമിഴ്‌നാടിന്റെ തെക്ക്- കിഴക്ക് തീരത്തെ പാമ്പന്‍ ദ്വീപും ശ്രീലങ്കയുടെ വടക്ക് പടിഞ്ഞാറ് തീരത്തെ മാന്നാര്‍ ദ്വീപും തമ്മില്‍ ബന്ധിപ്പിക്കുന്ന തിട്ടയാണ് യഥാര്‍ത്ഥത്തില്‍ ഈ പാലം. ചുണ്ണാമ്പ് കല്ലുകള്‍ ഉപയോഗിച്ചാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്. ഇന്ത്യയെയും ശ്രീലങ്കയെയും തമ്മില്‍ ബന്ധിപ്പിച്ചിരുന്ന ഒരു നടപ്പാതയായിരുന്നു ഇതെന്ന് ഭൗമശാസ്‌ത്രജ്ഞന്മാര്‍ കണ്ടെത്തിയിട്ടുണ്ട്. ഇന്ത്യയ്‌ക്കും ശ്രീലങ്കയ്‌ക്കും ഇടയിലുള്ള കടലാണ് സേതുസമുദ്രം എന്ന് അറിയപ്പെടുന്നത്.
ക്രിസ്‌ത്യന്‍ വിശ്വാസത്തിലും ഈ പാലത്തിന് വലിയ സ്ഥാനമുണ്ട്. തന്റെ പാപങ്ങള്‍ക്ക് പരിഹാരം കാണാനായി ആഡം ആയിരം വര്‍ഷം ഒറ്റക്കാലില്‍ തപസ്സ് ചെയ്‌ത മലയാണ് ആഡംസ് പീക്ക് (ഇത് ശ്രീലങ്കയിലാണ്). ഈ പാലം കടന്നാണ് അദ്ദേഹം മലമുകളില്‍ എത്തിയതെന്നാണ് വിശ്വാസം. പാലത്തിന് ആഡംസ് ബ്രിഡ്‌ജ് എന്ന പേര് ലഭിച്ചത് ഈ വിശ്വാസത്തില്‍ നിന്നാണ്



Click it and Unblock the Notifications