Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » രാമേശ്വരം » ആകര്‍ഷണങ്ങള് » കോതണ്ഡരാമര്‍ ക്ഷേത്രം

കോതണ്ഡരാമര്‍ ക്ഷേത്രം, രാമേശ്വരം

48

ചരിത്രപരവും മതപരവുമായ പ്രാധാന്യമുള്ള രാമേശ്വരത്തെ ക്ഷേത്രമാണ്‌ കോതണ്ഡരാമര്‍ ക്ഷേത്രം. രാവണനെ വധിച്ച ശേഷം ശ്രീരാമന്‍ വിഭീക്ഷണനെ ലങ്കയുടെ രാജാവായി വാഴിച്ചത്‌ ഇവിടെ വച്ചാണെന്നാണ്‌ വിശ്വാസം. ഈ കിരീടധാരണത്തിന്റെ ചിത്രം ക്ഷേത്ര ചുമരില്‍ കാണാവുന്നതാണ്‌.

സേതുസമുദ്രം കപ്പല്‍ചാല്‍ പദ്ധതി ആവിഷ്‌കരിച്ചതോടെ ഈ ക്ഷേത്രം പൊളിച്ച്‌ നീക്കണമെന്ന സ്ഥിതി വന്നു. അനേക വര്‍ഷങ്ങളുടെ ചരിത്രം പേറി നില്‍ക്കുന്ന ഈ ക്ഷേത്രം പൊളിക്കുന്നതിനെതിരെ പല കോണുകളില്‍ നിന്നും എതിര്‍പ്പുകള്‍ ഉയര്‍ന്നു. തുടര്‍ന്ന്‌ ക്ഷേത്രം സംരക്ഷിച്ചു കൊണ്ട്‌ പദ്ധതിയുമായി മുന്നോട്ട്‌ പോകാന്‍ അധികൃതര്‍ തീരുമാനിച്ചു. ക്ഷേത്ര സന്ദര്‍ശനത്തിനായി നിരവധി വിനോദസഞ്ചാരികളാണ്‌ ഇവിടെ എത്തുന്നത്‌.

ഇവരെ ആശ്രയിച്ചാണ്‌ ഇവിടുത്തെ കച്ചവടക്കാരും മത്സ്യബന്ധന തൊഴിലാളികളും ഉപജീവനം നടത്തുന്നത്‌. കോതണ്ഡരാമര്‍ ക്ഷേത്രത്തിന്‌ രസകരമായ ഒരു കല്‍ക്കട്ടാ ബന്ധമുണ്ട്‌. ബംഗാളിയായ രാംകുമാര്‍ ബംഗൂര്‍ ആണ്‌ കോതണ്ഡരാമര്‍ ക്ഷേത്രത്തെയും കല്‍ക്കട്ടയെയും തമ്മില്‍ ബന്ധിപ്പിക്കുന്ന കണ്ണി. 1976നും 1978നും ഇടയ്‌ക്ക്‌ ഇദ്ദേഹം ക്ഷേത്രത്തിന്റെ ചില ഭാഗങ്ങള്‍ പുനര്‍നിര്‍മ്മിക്കുകയുണ്ടായി. ശ്രീരാമനാഥസ്വാമി ക്ഷേത്രത്തിന്റെ നിയന്ത്രണത്തിലാണ്‌ ഇപ്പോള്‍ കോതണ്ഡരാമര്‍ ക്ഷേത്രം. രാമനാഥസ്വാമി ക്ഷേത്രത്തിന്‌ കീഴില്‍ ഇത്തരത്തിലുള്ള 31 ക്ഷേത്രങ്ങളുണ്ട്‌.

One Way
Return
From (Departure City)
To (Destination City)
Depart On
07 Sep,Mon
Return On
08 Sep,Tue
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
07 Sep,Mon
Check Out
08 Sep,Tue
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
07 Sep,Mon
Return On
08 Sep,Tue