രാമഗഡില് സന്ദര്‍ശനത്തില്‍ കാഴ്ചക്കും, തീര്‍ത്ഥാടനത്തിനും അനുയോജ്യമായ ഒരിടമാണ് മായാതുംഗാരി ക്ഷേത്രം. രാമഗഡില് നിന്ന് 5 കിലോമീറ്റര്‍ അകലെ ചുതുപാലു താഴ്വരയിലാണ് നയനമനോഹരമായ പ്രദേശത്തുള്ള ഈ ക്ഷേത്രം. മൂന്നൂറടി ഉയരത്തിലാണ് ഊ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. തദ്ദേശവാസികളും, അയല്‍ ഗ്രാമത്തിലുള്ളവരും ചേര്‍ന്ന് വര്‍ഷം തോറും കര്‍മ്മ എന്ന ആഘോഷം നടത്തി വരുന്നു. ഇവിടെ പ്രാര്‍ത്ഥിച്ചാല്‍ മഴ പെയ്യുമെന്നാണ് പ്രാദേശികമായ വിശ്വാസം. ദുര്‍ഗ്ഗാപൂജയും, നവരാത്രിയും വര്‍ഷത്തില്‍ രണ്ട് തവണ ഇവിടെ ആഘോഷിക്കുന്നു.



Click it and Unblock the Notifications