Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » രണക്പൂര്‍ » ആകര്‍ഷണങ്ങള് » രണക്പൂര്‍ ജൈനക്ഷേത്രം

രണക്പൂര്‍ ജൈനക്ഷേത്രം, രണക്പൂര്‍

10

ജൈനമതസ്ഥരുടെ അഞ്ച് പ്രധാന തീര്‍ഥാടന കേന്ദ്രങ്ങളിലൊന്നാണ് രണക്പൂര്‍ ക്ഷേത്രം. ആരവല്ലി പവര്‍തനിരകളുടെ പടിഞ്ഞാറ് ഭാഗത്ത്  സ്ഥിതി ചെയ്യുന്ന ക്ഷേത്രത്തിലെ പ്രതിഷ്ഠ ഭഗവാന്‍ ആദിനാഥ് ആണ്.  ഇളംകളര്‍ മാര്‍ബിള്‍ കല്ലുകള്‍കൊണ്ടുള്ള ഈ മനോഹര നിര്‍മിതി നടത്തിയത് ജൈന വ്യാപാരിയായ സേത് ദര്‍ണ സാഹുവും മേവാര്‍ രാജാവ് റാണാ കുംഭയുമാണെന്നാണ് ചരിത്രം. പര്‍വത ചെരുവില്‍ നിര്‍മിച്ച ഈ ക്ഷേത്രത്തിന്‍െറ മൊത്തം വിസ്തീര്‍ണം 48000 സ്ക്വയര്‍ ഫീറ്റാണ്.

പതിനഞ്ചാം നൂറ്റാണ്ടിലെ ശില്‍പ്പചാരുതി ഒളിമങ്ങാതെ കാണിക്കുന്ന ശില്‍പ്പഭംഗി ക്ഷേത്രത്തെ ജൈനര്‍ക്കൊപ്പം വിനോദസഞ്ചാരികളുടെയും പ്രിയ കേന്ദ്രമാക്കുന്നു. ഖജുരാഹോ ശില്‍പ്പങ്ങള്‍ക്ക് സമാനമാണ് ഇവിടത്തെ കൊത്തുപണികളെന്ന് തന്നെ പറയേണ്ടിയിരിക്കുന്നു.  1444 മാര്‍ബിള്‍ തൂണുകളാണ് ക്ഷേത്രത്തെ താങ്ങിനിര്‍ത്തുന്നത്. ഓരോ തൂണുകളും മനോഹരങ്ങളായ കൊത്തുപണികളാല്‍ മറ്റുള്ളവയില്‍ നിന്ന് വ്യത്യാസപ്പെട്ടതാണ്. 80 ഗോപുരങ്ങളും 29 ഹാളുകളും ക്ഷേത്രത്തിന് ഉണ്ട്. പ്രധാനക്ഷേത്രസമുച്ചയമായ ചാമുഖയില്‍ ഉപക്ഷേത്രങ്ങളായ പ്രസവനാഥും നേമിനാഥും ഉണ്ട്.

One Way
Return
From (Departure City)
To (Destination City)
Depart On
11 Mar,Wed
Return On
12 Mar,Thu
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
11 Mar,Wed
Check Out
12 Mar,Thu
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
11 Mar,Wed
Return On
12 Mar,Thu