നഗരഹൃദയത്തില്‍ ഗവര്‍ണര്‍ ഹൗസിന്റെ സമീപത്തായിട്ടാണ് നക്ഷത്ര വാന്‍ സ്ഥിതി ചെയ്യുന്നത്. മുഷ്യ നിര്‍മ്മിതമായ ഒരു വനം സമീപ പ്രദേശത്തുണ്ട്. സംസ്ഥാന സര്‍ക്കാര്‍ 2003 ലാണ് ഇത് നിര്‍മ്മിച്ചത്. കുട്ടികളുടെ പാര്‍ക്, പൂന്തോട്ടം, കൃത്രിമ മലകള്‍, വെള്ളച്ചാട്ടം, സംഗീത ജലധാര, 40 ഔഷധ സസ്യങ്ങളുള്ള ഗാര്‍ഡന്‍ എന്നിവ ഇവിടെയുണ്ട്. ഝാര്‍ഖണ്ഡ വനം വകുപ്പ് നിര്‍മ്മിച്ച ഈ പാര്‍ക്കില്‍ രാശിചക്രവുമായി ബന്ധപ്പെട്ട നിരവധി നക്ഷത്രങ്ങള്‍ ഉണ്ട്. ഹിന്ദു ജ്യോതികളുടെ അഭിപ്രായപ്രകാരം നക്ഷത്ര സമൂഹവും ഓരോ മരങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു.
ഇവിടെ മനോഹരമായൊരു സംഗീത ജലധാരയുണ്ട്. ഇതില്‍ നിന്നുള്ള വെള്ളം സ്വീകരിക്കാനൊരു വലിയ കുളവുമുണ്ട്. വഴിയോരങ്ങളില്‍ വിവിധ തരത്തിലുള്‌ല വൃക്ഷങ്ങള്‍ വച്ചു പടിപ്പിച്ചിട്ടുണ്ട്. ധന്വന്തരിയുടെ ഉറങ്‌ഹുന്ന പ്രതിമയും ഇവിടെയുണ്ട്.



Click it and Unblock the Notifications