റാഞ്ചിയിലെ ഏറ്റവും പ്രധാനപ്പെട്ട വിനോദ സഞ്ചാര കേന്ദ്രമാണ് റാഞ്ചി മല. റാഞ്ചി മലമുകളില്‍ ഒരു ശിവക്ഷേത്രമുണ്ട്. ഇവിടുത്തെ പ്രധാന ഉത്സവമനായ ശ്രാവണ മേളയില്‍ പങ്കെടുക്കാന്‍ നിരവധി പേര്‍ എത്താറുണ്ട്. റാഞ്ചിയുടെ മനോഹാരിത ആസ്വദിക്കാന്‍ പറ്റിയ സ്ഥമാണിത്. മലയുടെ താഴെ സ്ഥിതി ചെയ്യുന്ന റാഞ്ചി തടാകം സ്ഥലത്തിന്റെ ഭംഗി കൂട്ടുന്നു. ട്രക്കിങിനും പാറ കയറ്റിത്തിനും അനുയോജ്യമായ സ്ഥലമാണിത്. സാഹസിക യാത്ര ഇഷ്‌ടപ്പെടുന്ന നിരവധി പേര്‍ ഇവിടെ എത്താറുണ്ട്. തദ്ദേശ വാസികളുടെ പിക്‌നിക് കേന്ദ്രം കൂടിയാണിത്.



Click it and Unblock the Notifications