റാഞ്ചിയില്‍ നിന്നും 40 കിലോമീറ്റര്‍ അകലെയായി ബുന്ദുവിന് സമീപം ടാറ്റ റോഡിലാണ് സൂര്യക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഒമ്പത് ചക്രങ്ങള്‍ വീതം ഇരുവശത്തുമായി മൊത്തം 18 ചക്രങ്ങളും കുതിക്കാന്‍ തയ്യാറായി നില്‍ക്കുന്ന ഏഴ് കുതിരകളുമുള്ള വലിയ രഥത്തിന്റെ മാതൃകയിലാണ് ക്ഷേത്രം നിര്‍മ്മിച്ചിരിക്കുന്നത്. ക്ഷേത്രത്തിന് സമീപം ശുദ്ധവും ശാന്തവുമായ പൂണ്യ തീര്‍ത്ഥ കുളമുണ്ട്.
ഇതില്‍ കുളിക്കുന്നത് സര്‍വ പാപത്തില്‍ നിന്നും മുക്തി നല്‍കുമെന്നാണ് വിശ്വാസം. തീര്‍ത്ഥാടകര്‍ക്ക് വേണ്ടിയുള്ള മനോഹരമായ ഒരു ധര്‍മ്മശാല ഇവിടെയുണ്ട്. സൂര്യ ദേവനെ പ്രാര്‍ത്ഥിക്കുന്നതിനുള്ള പ്രത്യേക പൂജകളും ഈ കുളത്തില്‍ നടക്കാറുണ്ട്. വിശ്വാസികള്‍ക്കും വിനോദ സഞ്ചാരികള്‍ക്കും ഏറെ താല്‍പര്യമുള്ള വിനോദ സഞ്ചാര കേന്ദ്രമാണിത്.



Click it and Unblock the Notifications