ചരിത്രപരമായും പുരാവസ്‌തുശാസ്‌ത്രപരമായും ഏറെ പ്രാധാന്യമുള്ള ദ്വാരാഹട്ട്‌് റാണിഖേതില്‍ നിന്നും 35 കിലോമീറ്റര്‍ അകലെയാണ് സ്ഥിതി ചെയ്യുന്നത്. 55 പുരാതന ക്ഷേത്രങ്ങളാണ് ദ്വാരാഹട്ടിന്റെ പ്രത്യേകത. ശക്തി ക്ഷേത്രം, നെയ്‌ത്‌ന ദേവി ക്ഷേത്ര, ബദരീനാഥ് ക്ഷേത്രം, മനിയന്‍ ക്ഷേത്രം, മൃത്യുഞ്‌ജയ ക്ഷേത്രം , ദ്വാജ് ക്ഷേത്രം എന്നിവ ഇതില്‍ ചിലത് മാത്രമാണ്. ഇതില്‍ ശക്തി ക്ഷേത്രത്തിനുള്ളില്‍ അപൂര്‍വ മച്ചമരുന്നായ സഞ്ചീവനി വളരുന്നുണ്ടെന്നാണ് വിശ്വാസം.
രാംഗംഗനിദീ തീരത്ത് സ്ഥിതി ചെയ്യുന്ന ദ്വാരഹട്ട് മുമ്പ് കത്യൂരി രാജ്യത്തിന്റെ തലസ്ഥാനമായിരുന്നു. പതിനാറാം നൂറ്റാണ്ടില്‍ കത്യൂരി രാജ വംശത്തിന്റെ ശക്തി കേന്ദ്രം കൂടിയായിരുന്നു ഇവിടം. ഉത്സവങ്ങളുടെ നാടുകൂടിയാണ് ദ്വാരഹട്ട്. ഏപ്രിലില്‍ നടക്കുന്ന സ്യാല്‍ദെ -ബിഖൗട്ടി ഉത്സവമാണ് ഇതില്‍ പ്രധാനം. മകരസംക്രാന്തി, ബസന്ത് പഞ്ചമി, ഓല്‍ജിയ, ഖതരുവ, ബാത് സാവിത്രി, ഗംഗ ദസ്‌റ എന്നവയാണ് ഇവിടുത്തെ മറ്റ് പ്രധാന ആഘോഷങ്ങള്‍.



Click it and Unblock the Notifications