റാണിഖേത്തില്‍ എത്തുന്ന വിനോദ സഞ്ചാരികളില്‍ ഏറെ പേരും ട്രക്കിങ് ഇഷ്‌ടപ്പെട്ട് എത്തുന്നവരാണ്. സമുദ്ര നിരപ്പില്‍ നിന്നും 1829 മീറ്റര്‍ ഉയരത്തില്‍ സ്ഥതി ചെയ്യുന്ന ഈ സ്ഥലത്ത് നിരവധി ട്രക്കിങ് പാതകളുണ്ട്. റാണിഖേതില്‍ നിന്നും ഗഗാസിലേക്കാണ് ട്രക്കിങ് തിരഞ്ഞെടുക്കുന്നതെങ്കില്‍ ദ്വാരാഹട്ടില്‍ സ്ഥിതി ചെയ്‌തിരുന്ന കത്യൂരി രാജ്യത്തിന്റെ ചരിത്ര സ്‌മാരകങ്ങള്‍ കാണാം സാധിക്കും.
എഡി 1181 ല്‍ പണികഴിപ്പിച്ചതെന്ന് എഴുതപ്പെട്ടിട്ടുള്ള ഒരു പഴയ ദുര്‍ഗാക്ഷേത്രവും ഇവിടെയുണ്ട്. കത്‌പൂരിയ, മജ്‌ഖലി, കലിക വഴി റാണിഖേതില്‍ നിന്നും സിതാല്‍ഖേതിലേക്കുള്ള താണ് മറ്റൊരു ട്രക്കിങ് പാത. റാണിഖേതില്‍ തുടങ്ങി കൗസാനിയില്‍ അവസാനിക്കുന്നതാണ് ഇവിടുത്തെ ഏറ്റവും നല്ല ട്രക്കിങ് പാതം. ഏകദേശം 75 കിലോമീറ്ററോളം വരുമിത്. നിബിഡ വനത്തിന്റെ വശ്യതയും കായ്‌കനി തോട്ടങ്ങളുടെയും മനോഹാരതിയാണ് റാണിഖേതിലെ ട്രക്കിങ് നല്‍കുന്ന അനുഭവം.



Click it and Unblock the Notifications