രേവയിലെ ട്രഡീഷണല്‍ മ്യൂസിയങ്ങളില്‍ പ്രധാനപ്പെട്ടതാണ് സിറ്റി മ്യൂസിയം. രേവയിലെ മഹാരാജാവിന്റെ സ്മരണയ്ക്കായി നിര്‍മിച്ചതാണ് ഈ മ്യൂസിയം. നിരവധി ചരിത്രകഥകള്‍ പറയാനുണ്ട് രേവയിലെ ഈ മ്യൂസിയത്തിന്. മധ്യപ്രദേശ് സര്‍ക്കാരിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഈ മ്യൂസിയത്തില്‍ മനോഹരമായ ഒരു ആര്‍ട് ഗ്യാലറിയും കാണാം. 2000 ത്തില്‍ അശോക എന്ന ബോളിവുഡ് ചിത്രത്തിന്റെ ഷൂട്ടിംഗ് നടന്നത് ഇവിടെ വെച്ചായിരുന്നു.