നേവല്‍ ഓഫ് എര്‍ത്ത് അഥവാ ഭൂമിയുടെ പൊക്കിള്‍ എന്നാണ് ലം സോഫെറ്റ്ബ്നെങ്ങ് അറിയപ്പെടുന്നത്. സെങ്ങ് ഖാസി വിശ്വാസികളുടെ പുണ്യസ്ഥലമാണിത്. ഐതിഹ്യമനുസരിച്ച് ഭൂമിയെയും സ്വര്‍ഗ്ഗത്തെയും തമ്മില്‍ ബന്ധിപ്പിക്കുന്ന ഗോള്‍ഡന്‍ വൈന്‍ പാലം ലം സോഫെറ്റ്ബ്നെങ്ങിലാണ്. ലോകത്തില്‍ പാപം നിറഞ്ഞതോടെ ഈ പാലം തകര്‍ന്നുപോയി. കി ഹിന്യുട്രെപ്(ഏഴ് കുടിലുകള്‍ എന്നര്‍ത്ഥം) എന്ന ഏഴ് ഖാസി വിഭാഗങ്ങളാണ് ലോകത്തിലെ ആദ്യ ജനത എന്നും ഐതിഹ്യമുണ്ട്.
ഇവിടെ എല്ലാ വര്‍ഷവും ഫെബ്രുവരി മാസത്തിലെ ആദ്യ ഞായറാഴ്ച തീര്‍ത്ഥയാത്ര നടക്കുന്നു. സെങ്ങ് ഖാസി വിഭാഗത്തിലെ ആളുകള്‍ ഒരു മണിക്കൂറോളം പര്‍വ്വതത്തിലേക്ക് നടന്ന് പാതിവഴിയില്‍ അവരുടെ പൂജകള്‍ നടത്തും. പരമ്പരാഗതമായ പാട്ടും, നൃത്തവും ഇതിനൊപ്പമുണ്ടാകും. പര്‍വ്വതമുകളില്‍ നിന്നുള്ള കാഴ്ച സഞ്ചാരികള്‍ക്ക് അമ്പരപ്പിക്കുന്ന ഒന്നായിരിക്കും. ഉ ലം സോഫെറ്റ്ബ്നെങ്ങിന് 1344 മീറ്റര്‍ ഉയരമുണ്ട്. ഉമിയം തടാകത്തിനടുത്താണ് ഇത് സ്ഥിതി ചെയ്യുന്നത്. ഷില്ലോങ്ങില്‍ നിന്ന് 17 കിലോമീറ്റര്‍ അകലെയുള്ള ഇവിടേക്ക് ടൂറിസ്റ്റ് വാഹനത്തിലോ, ടാക്സിയിലോ എത്തിച്ചേരാം.



Click it and Unblock the Notifications