റി ഭോയ് ജില്ലയുടെ ഭരണകേന്ദ്രമാണ് നോങ്ക്പോ. കുറഞ്ഞ വിലക്ക് പഴങ്ങളും, പച്ചക്കറികളും ലഭിക്കുന്ന ഒരു സ്ഥലം കൂടിയാണിത്. വൈവിധ്യമാര്‍ന്ന ഖാസി ഭക്ഷണങ്ങള്‍ രുചിച്ച് നോക്കാന്‍ പറ്റുന്ന ഒരിടം കൂടിയാണിത്. ദിവസം മുഴുവനും ഈ മാര്‍ക്കറ്റില്‍ തിരക്ക് അനുഭവപ്പെടുന്നു.
നോങ്ക്പോയില്‍ ഒന്നോ രണ്ടോ ദിവസം താമസിക്കാന്‍ അനുയോജ്യമായ ഒരു സ്ഥലമാണ് ബ്രീസ് ഡെയില്‍ ടൂറിസ്റ്റ് റിസോര്‍ട്ട്. ആഡംബരവും, മികച്ച മാനേജ്മെന്‍റും ഉള്ള റിസോര്‍ട്ടാണിത്. ഷില്ലോങ്ങില്‍ നിന്ന് 52 കിലോമീറ്റര്‍ അകലെ നാഷണല്‍ ഹൈവേ 40ലാണ് നോങ്ക്പോ സ്ഥിതി ചെയ്യുന്നത്. ഗുവാഹത്തിയില്‍ നിന്ന് ഇവിടേക്ക് 48 കിലോമീറ്റര്‍ ദൂരമുണ്ട്.ഷില്ലോങ്ങില്‍ നിന്നോ ഗുവാഹത്തിയില്‍ നിന്ന് ടൂറിസ്റ്റ് വാഹനത്തില്‍ ഇവിടെ എത്തിച്ചേരാം. മനോഹരമായ വഴിയോരകാഴ്ചകള്‍ ഈ യാത്രയെ ആസ്വാദ്യമാക്കുന്നു.



Click it and Unblock the Notifications