നീലകണ്ഠ മഹാദേവ ക്ഷേത്രമാണ് ഋഷികേശിലെ കണ്ടിരിക്കേണ്ട കാഴ്്ചകളില്‍ പ്രധാനപ്പെട്ട ഒന്ന്. പങ്കജ, മധുമതി എന്നീ നദികള്‍ സമ്മേളിക്കുന്ന സ്ഥലത്താണ് നീലകണ്ഠ മഹാദേവ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. പേര് സൂചിപ്പിക്കുന്നതുപോലെ തന്നെ സംഹാരമൂര്‍ത്തിയായ ശിവനാണ് നീലകണ്ഠ മഹാദേവ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ.
സമുദ്രനിരപ്പില്‍ നിന്നും 1330 മീറ്റര്‍ ഉയരത്തിലാണ് ഈ ക്ഷേത്രം. കാളകൂടം കുടിച്ച് കഴുത്ത് നീലിച്ചുപോയതിനാലാണ് ശിവന്‍ നീലകണ്ഠന്‍ എന്ന പേരിലും അറിയപ്പെടുന്നത് എന്നാണ് ഐതിഹ്യം. വിഷ്ണുകൂടം, മണികൂടം, ബ്രഹ്മകൂടം എന്നീ മലകളാല്‍ ചുറ്റപ്പെട്ട നിലയിലാണ് ഈ ക്ഷേത്രം. ശിവരാത്രിക്കാലത്ത് ഇവിടെ ധാരാളം ഭക്തര്‍ എത്തിച്ചേരുന്നു.



Click it and Unblock the Notifications