ഗംഗാ നദിയുടെ കിഴക്കന്‍ തീരത്ത് ഋഷികേശില്‍ നിന്ന് അഞ്ച് കിലോമീറ്റര്‍ ദൂരത്തിലാണ് സ്വര്‍ഗ് ആശ്രമം സ്ഥിതി ചെയ്യുന്നത്. പ്രശസ്ത ഹിന്ദു സന്യാസിയായിരുന്ന കാളി കാംലി വാലയുടെ ( സ്വാമി വിശുദ്ധാനന്ദ്) ഓര്‍മക്കായി നിര്‍മിച്ചതാണ്.ഒരൊറ്റ വളപ്പില്‍ ചെറിയ ആശ്രമങ്ങളാണ് ഇവിടെയുള്ളത്. കഫേകള്‍, പാര്‍ക്ക്,ഷോപ്പിംഗ് കോംപ്ളക്സുകള്‍, ആയുര്‍വേദിക് ഡിസ്പെന്‍സറികള്‍, ഹോട്ടലുകള്‍,റസ്റ്റോറന്‍റുകള്‍ തുടങ്ങിയവയും ഇവിടെയുണ്ട്.
ജനന,മരണ സമയങ്ങളിലെ അനുഷ്ഠാന കര്‍മങ്ങള്‍ നടത്താന്‍ ഇവിടെ സന്ദര്‍ശകര്‍ എത്താറുണ്ട്.യാത്രികരില്‍ താല്‍പര്യമുള്ളവര്‍ക്ക് ആയുര്‍വേദവും യോഗയും പഠിക്കാനും ഇവിടെ സൗകര്യമുണ്ട്. ഗംഗാനദിക്ക് കുറുകെ ഇരുമ്പ്കൊണ്ട് നിര്‍മിച്ച രാംജൂല എന്നറിയപ്പെടുന്ന തൂക്കുപാലം കടന്നാണ് ഇവിടെയെത്തേണ്ടത്. ക്ഷേത്രങ്ങള്‍,ഗുഹകള്‍,വിദ്യാര്‍ഥികള്‍ക്കുള്ള താമസ സൗകര്യങ്ങള്‍ എന്നിവയും ഇവിടെയുണ്ട്.



Click it and Unblock the Notifications