സമുദ്രനിരപ്പില്‍ നിന്നും 4520 മീറ്റര്‍ ഉയരത്തിലാണ് ഈ സ്ഥലം സ്ഥിതിചെയ്യുന്നത്. രോഹ്രുവില്‍ നിന്നും ദോദ്ര കര്‍വാര്‍ വാലിയിലേയ്ക്ക് നീണ്ടുകിടക്കുന്ന മലനിരകളാണിത്. ചില മലനിരകള്‍ക്ക് സമുദ്രനിരപ്പില്‍ നിന്നും 4520 മീറ്റര്‍ വരെ ഉയരമുണ്ട്. സാഹസികപ്രിയര്‍ക്ക് അനുയോജ്യമായ സ്ഥലമായിട്ടാണ് ഇതിനെ പരിഗണിക്കുന്നത്. സ്ലോപ്പ് സ്‌കീയിങ്ങിന് തീര്‍ത്തും അനുയോജ്യമാണ് ഇവിടുത്തെ ഭൂപ്രകൃതി.
സ്‌കീയിങ്ങിനായി ഇവിടെയെത്തുന്ന സഞ്ചാരികളെ പരിഗണിച്ച് ഹിമാചല്‍ പ്രദേശ് സര്‍ക്കാര്‍ ഇവിടെയൊരു സ്‌കീയിങ് റിസോര്‍ട്ട് പണിയാന്‍ തീരുമാനിച്ചിട്ടുണ്ട്. മെയ് മുതല്‍ ഒക്ടോബര്‍ വരെയുള്ള കാലത്തേ ഇവിടെ സ്‌കീയിങ്ങിനായി തുറന്നുകൊടുക്കാറുള്ളു, വര്‍ഷത്തില്‍ മറ്റെല്ലാ കാലത്തും ഈ സ്ഥലം അടച്ചിടുകയാണ് പതിവ്.



Click it and Unblock the Notifications