രോഹ്ട്ടക്കില് ഗുരു ഗോരക്ക് നാഥ് വിഭാഗത്തില്‍പ്പെട്ടവര്‍ വസിക്കുന്ന ആശ്രമമാണ് ആസ്തല്‍ ബോഹര്‍. ഈ വിഭാഗത്തിന്റെ അനുയായികള്‍ ശിവഭക്തരാണ്. രോഹ്ട്ടക്ക് നഗരത്തില്‍ നിന്നും കിഴക്ക് 7 കിലോമീറ്റര്‍ അകലെ രോഹ്ട്ടക്ക് -ഡല്‍ഹി ദേശീയപാതയിലാണ് ഈ ആശ്രമമുള്ളത്.
ഇപ്പോള്‍ പാക്കിസ്ഥാന്റെ ഭാഗമായ സെയില്കോട്ടില് നിന്നും പുരാണ് ഭഗത് എന്ന സന്യാസി സ്ഥാപിച്ചതാണ് ഈ ആശ്രമം എന്നാണ് പഴങ്കഥകളില്‍ പറയുന്നത്. ഗുരു ഗോരക്ക്നാഥിന്റെ ശിഷ്യനായ അദ്ദേഹം ഇവിടെ വന്നെന്നും ശാന്തിയും സമാധാനവും നിറഞ്ഞ ഇവിടത്തെ അന്തരീക്ഷം കണ്ട് ഇവിടെ ആശ്രമം പണിത് ആരാധനയും ധ്യാനവും നടത്തിയെന്നും പറയപ്പെടുന്നു. അദ്ദേഹത്തിന്റെ മരണശേഷം കുറേക്കാലം ഈ ആശ്രമം ആരും തിരിഞ്ഞുനോക്കാനില്ലാതെ നാശത്തിന്റെ വക്കിലായിരുന്നു. പിന്നീട് 1791 ല്‍ ഗുരു ഗോരക്ക്നാഥിന്റെ അനുയായിയും അറിയപ്പെടുന്ന സന്യാസിവര്യനുമായ ബാബാ മസ്ത്നാഥ് ആണ് ഇത് പുതുക്കിപ്പണിതത്.
പണ്ട് കാലത്തെ കല്ലുകൊണ്ടുണ്ടാക്കിയ വിഗ്രഹങ്ങളും മതഗ്രന്ഥങ്ങളും,മതവിശ്വാസവുമായ ബന്ധപ്പെട്ട പല വസ്തുക്കളുമാണ് ഇന്ന് ഈ ആശ്രമത്തില്‍ സൂക്ഷിച്ചരിക്കുന്നത്.കാതുകള്‍ തുളച്ച കന്പദ യോഗികള്‍ ഉള്‍പ്പെടേയുള്ള ഗുരു ഗോരക്ക് നാഥിന്റെ അനുയായികള്‍ വളരെ ആദരവോടെ കാണുന്ന പുണ്യസ്ഥലമാണിത്.