റോയിംങിലെ ദിബാങ് താഴ്വാരത്തുള്ള പ്രകൃതിസുന്ദരവും പ്രശസ്തവുമായ പിക്നിക്ക് കേന്ദ്രമാണ് ഇഫിപാനി. റോയിംങ് നഗരത്തില്‍ നിന്നും 10 കിലോമീറ്റര്‍ അകലെയാണ് ഈ സ്ഥലം.ദിബാങ് നദിയുടെ താഴ്വാരത്തുള്ള ഇവിടേക്ക് രാജ്യത്തിനികത്തുനിന്നും പുറത്തുനിന്നും നിരവധി സഞ്ചാരികള്‍ എത്താറുണ്ട്. നദീതീരത്ത് പാചകം ചെയ്ത ഭക്ഷണം കഴിച്ചും വാങ്ങിക്കൊണ്ടുവന്ന ഭക്ഷണം കഴിച്ചും ദിവസം മുഴുവന്‍ നദീതീരത്ത് ചെലവഴിക്കുന്നവരുമുണ്ട്.
നദിയുടെ കളകളാരവവും പ്രകൃതി ഭംഗിയും സഞ്ചാരികളെ മറ്റൊരു ലോകത്തേക്ക് കൊണ്ടുപോകും.പ്രകൃതിസംഗീതത്തിനൊപ്പം പല തരത്തിലുള്ള സംഗീതം ആസ്വദിക്കാനും സഞ്ചാരികള്‍ക്കിവിടെ അവസരമുണ്ട്.ഇടതിങ്ങിയ പച്ചപ്പും തണുത്ത ഇളം കാറ്റും എല്ലാമായി സ്വര്‍ഗ്ഗീയാനുഭവം എന്ന ഒറ്റവാക്കില്‍ ഇഫിപാനിയെ വിശേഷിപ്പിക്കാം.
ടൂറിസ്റ്റുകള്‍ക്ക് പുഴയില്‍ ചൂണ്ടയിടാനും മീന്‍പിടുത്തത്തിനും മറ്റ്ജലകായിക വിനോദങ്ങള്‍ക്കും ഇവിടെ അവസരമുണ്ട്.ഫോട്ടോഗ്രാഫിയില്‍ താല്‍പ്പര്യമുള്ള സഞ്ചാരികള്‍ക്ക് ഇവിടെയെത്തിയാല്‍ മനോഹരമായ കാഴ്ച്ചകള്‍ ഫ്രെയിമിലാക്കാം.



Click it and Unblock the Notifications