ദുര്‍ഗാപൂരിലെ പര്‍വ്വതങ്ങളുടെ താഴ്ഭാഗത്തായാണ് ഗായത്രി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. പല കാരണങ്ങളാല്‍ പ്രശസ്തമാണ് ഈ ക്ഷേത്രം. 1981 ല്‍ സദ്ഗുരു ശ്രീ രാം ദേവ്ജി ശര്‍മ്മയാണ് ക്ഷേത്രം സ്ഥാപിച്ചത്. മനോഹരമായ പുഷ്പങ്ങളും, സസ്യലതാദികളും ക്ഷേത്രത്തിന് ഭംഗികൂട്ടുന്നു. ക്ഷേത്രത്തിനകത്ത് സമാധാനവും പ്രശാന്തതയും നിറഞ്ഞ അന്തരീക്ഷമാണ് ഭക്തര്‍ക്ക് അനുഭവപ്പെടുക.
സന്ദര്‍ശകരെ ഇവിടുത്തെ ശാന്തപ്രകൃതി ഏറെ ആകര്‍ഷിക്കും. ജിവിതത്തിലെ പ്രധാന ചടങ്ങുകളായ വിവാഹം, മുന്ദന്‍ ചടങ്ങ്, ചരട് ധാരണം തുടങ്ങിയവ നടത്താനായി ഭക്തര്‍ ഈ ക്ഷേത്രത്തിന് സമീപമുള്ള സ്ഥലം തെരഞ്ഞെടുക്കുന്നു.



Click it and Unblock the Notifications