റൂര്‍ക്കേലയിലെ പ്രമുഖ സന്ദര്‍ശന കേന്ദ്രമാണ് മന്ദിര ഡാം. 1957-1959 കാലയളവില്‍ ഹിരാക്കുഡ് പ്രൊജക്ട് അതോറിറ്റിയാണ് ഈ ഡാം നിര്‍മ്മിച്ചത്. ശംഖാ നദി മലയിടുക്കിലേക്ക് പ്രവേശിക്കുന്നയിടത്താണ് ഈ ഡാം നിര്‍മ്മിച്ചിരിക്കുന്നത്. റൂര്‍ക്കേല ഉരുക്ക് നിര്‍മ്മാണ ശാലയുടെ ആവശ്യത്തിനായാണ് ഈ ഡാം നിര്‍മ്മിച്ചത്. വളരെ മനോഹരമായ കാഴ്ചയാണ് ഈ ഡാം പരിസരത്ത് നിന്നാല്‍ കാണാനാവുക.
32 കിലോമീറ്ററുകള്‍ മാത്രം അകലെയുള്ള ഉരുക്ക് നിര്‍മ്മാണ ശാലയിലേക്ക് ഈ ഡാമില്‍ നിന്ന് വെള്ളം കൊണ്ടുപോകുന്നു. ഇവിടെയുള്ള വലിയൊരു ജലസംഭരണിയില്‍ മത്സ്യകൃഷിയും നടത്തുന്നുണ്ട്. ഇവിടെ ബോട്ട് സവാരിയും സാധ്യമാണ്. പിക്നികിന് അനുയോജ്യമായ സ്ഥലമെന്ന നിലയില്‍ പ്രസിദ്ധമായ ഇവിടെ ചൂണ്ടയിടലും സഞ്ചിരികളുടെ പ്രധാന വിനോദമാണ്.