റൂര്‍ക്കേലയില്‍ നിന്ന് 25 കിലോമീറ്റര്‍ അകലെയുള്ള ഈ ക്ഷേത്രം ശിവനെ പ്രതിഷ്ഠിച്ചിട്ടുള്ളതാണ്. മനോഹരമായ പ്രകൃതി പശ്ചാത്തലത്തിലുള്ള ഈ ക്ഷേത്രം ഒരു തീര്‍ത്ഥാടന കേന്ദ്രം കൂടിയാണ്. ശ്രാവണ മാസത്തില്‍ ചത്തിസ്ഗഡ്, ജാര്‍ഖണ്ഡ് തുടങ്ങിയ സമീപപ്രദേശങ്ങളില്‍ നിന്ന് ഭക്തര്‍ ഇവിടം സന്ദര്‍ശിക്കുകയും, ശിവലിംഗത്തില്‍ ജലം അര്‍പ്പിക്കുകയും ചെയ്യുന്നു.
ഈ പ്രദേശത്തിന് കൂടുതല്‍ മനോഹാരിത പകര്‍ന്ന് ഒരു അരുവിയും ഇതിലേ കടന്ന് പോകുന്നു. കരിങ്കല്ലില്‍ സ്വയം ഭൂവായതാണ് ഇവിടെയുള്ള ശിവലിംഗം എന്ന് വിശ്വസിക്കപ്പെടുന്നു. തദ്ദേശവാസികളുടെ ഒരു പ്രമുഖ പിക്നിക് കേന്ദ്രം കൂടിയാണിവിടം. ഗോഘര്‍ ധാം എന്നും പേരുള്ള ഈ ക്ഷേത്രം പണിതത് രാജാവായിരുന്ന രഘുഗുനാഥ് ശേഖര്‍ ദിയോ ആണ്. ക്ഷേത്ര പരിസരത്ത് താമസ സൗകര്യവും, നേര്‍ച്ച ഭക്ഷണവും ലഭിക്കും.



Click it and Unblock the Notifications