റൂര്‍ക്കേലയിലെ പ്രധാനപ്പെട്ട ക്ഷേത്രങ്ങളിലൊന്നാണ് കുന്നിന് മുകളിലുള്ള മാ വൈഷ്ണോ ദേവി ക്ഷേത്രം. കാളി ദേവി, സരസ്വതീ ദേവി, ലക്ഷ്മി ദേവി എന്നിവരാണ് ഇവിടുത്തെ പ്രതിഷ്ഠ. 2000 ലാണ് ഈ വിഗ്രഹങ്ങള്‍ ഇവിടെ നിന്ന് കണ്ടെടുക്കുന്നത്. 2003 ല്‍ പണി പൂര്‍ത്തിയായ ക്ഷേത്രത്തില്‍ ഈ വിഗ്രഹങ്ങള്‍ പ്രതിഷ്ഠിച്ചു.
ജമ്മുവിലെ വൈഷ്ണോ ദേവി ക്ഷേത്രത്തിന്റെ അതേ രൂപത്തിലാണ് ഈ ക്ഷേത്രവും നിര്‍മ്മിച്ചിരിക്കുന്നത്. ഇതിനടുത്തായി തന്നെ ദുര്‍ഗ്ഗാദേവിയുടെ ഒരു ക്ഷേത്രവുമുണ്ട്. വൈഷ്ണോ ദേവി ക്ഷേത്രം സന്ദര്‍ശിക്കുന്നവര്‍ ഇതും സന്ദര്‍ശിക്കാറുണ്ട്. നവരാത്രിയാണ് മാ വൈഷ്ണോ ദേവി ക്ഷേത്രത്തിലെ പ്രധാന ഉത്സവം.