റൂര്‍ക്കേല നഗരത്തില്‍ നിന്ന് 7 കിലോമീറ്റര്‍ മാറിയുള്ള ഈ ക്ഷേത്രം ഏറെ വിശുദ്ധമായി കണക്കാക്കപ്പെടുന്നതാണ്. 1993 ലാണ് മാ ഭഗവതി ക്ഷേത്രം നിര്‍മ്മിക്കപ്പെട്ടത്. മനോഹരമായ പ്രകൃതി പശ്ചാത്തലത്തിലുള്ള ഈ ക്ഷേത്ര പരിസരത്ത് വളരുന്ന വൃക്ഷങ്ങള്‍ അന്തരീക്ഷത്തെ സുഖകരമാക്കുന്നു. ക്ഷേത്രത്തില്‍ പ്രശാന്തത അനുഭവിച്ചറിയാം.
വിവിധ ആരാധനകളും, ദൈനംദിന പൂജകളും ഇവിടെ നടന്നുവരുന്നു. അതില്‍ പ്രധാനമായത് യാഗ്യ എന്ന ശുദ്ധമായ നെയ് ഉപയോഗിച്ച് ചെയ്യുന്ന പൂജയാണ്. ചാന്ദി പാഥ് എന്ന ദേവീസ്തുതി ക്ഷേത്രത്തില്‍ നടന്നുവരുന്നു.



Click it and Unblock the Notifications