ഹിമാലയന്‍ പര്‍വ്വതനിരകളുടെ താഴ്ഭാഗങ്ങളിലായി സ്ഥിതി ചെയ്യുന്ന ആനന്ദ്പൂര്‍ സാഹിബ് 'ഹോളി സിറ്റി ഓഫ് ബ്ലിസ്സ്' അഥവാ മോക്ഷത്തിന്‍റെ വിശുദ്ധ നഗരം എന്നാണ് അറിയപ്പെടുന്നത്. ഒമ്പതാമത്തെ സിഖ് ഗുരുവായ ഗുരു തേജ് ബഹാദൂറാണ് ആനന്ദ്പൂര്‍ സാഹിബ് സ്ഥാപിച്ചത്.
രാജാ ദീപ് ചന്ദിന്‍റെ വിധവയായ ബിലാസ്പൂരിലെ റാണി ചമ്പ ഗുരുവിന് ഈ സ്ഥലം നല്കിയതാണ് എന്നും വിശ്വസിക്കപ്പെടുന്നുണ്ട്. മാഖോവാളിന്‍റെ അവശിഷ്ടങ്ങള്‍ക്കരികിലായി ചാക്ക് നങ്കി എന്ന ഗ്രാമം ഗുരു സഥാപിക്കുകയും ഇത് പിന്നീട് ആനന്ദ്പൂര്‍ സാഹിബായി പ്രശസ്തമാവുകയും ചെയ്തു. ഇവിടെ ആഘോഷിക്കപ്പെടുന്ന ഹൊള്ള മോഹല്ല എന്ന ഉത്സവം ഏറെ സഞ്ചാരികളെ ആകര്‍ഷിക്കുന്നു. രൂപ്നഗറില്‍ നിന്ന് 41 കിലോമീറ്റര്‍ അകലെയുള്ള ഇവിടെ സിഖുകാര്‍ വിശുദ്ധമായി കരുതുന്ന ഗുരുദ്വാരകളും, കോട്ടകളുമുണ്ട്.



Click it and Unblock the Notifications