1998 ല്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയാണ് ഈ മ്യസിയം സ്ഥാപിച്ചത്. രൂപ്നഗറിനടുത്തുള്ള ഹാരപ്പന്‍ സംസ്കാരത്തിന്‍റെ സ്ഥലത്ത് നിന്നുള്ള ശേഷിപ്പുകളാണ് ഇവിടെ പ്രദര്‍ശിപ്പിക്കുന്നത്. വീണ വാദിനി(വീണ വായിക്കുന്ന ഒരു സ്ത്രീയുടെ രൂപം), ചന്ദ്രഗുപ്തന്‍റെ കാലത്തുള്ള സ്വര്‍ണ്ണ നാണയങ്ങള്‍ തുടങ്ങിയവ ഇവിടെ പ്രദര്‍ശിപ്പിക്കുന്നു. ലോകത്തിലെ മറ്റ് പ്രദേശങ്ങളില്‍ നിന്നുള്ള സ്മാരകങ്ങളോടൊപ്പം പഞ്ചാബ്, ഹരിയാന, ഹിമാചല്‍ പ്രദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള പുരാവസ്തുക്കളും ഇവിടെ കാണാനാവും.



Click it and Unblock the Notifications