വിശുദ്ധമായ ഗുരുദ്വാരകളുള്ള, മഹത്തായ ഭൂതകാലമുള്ള ഒരു നഗരമാണ് കിരാത്പൂര്‍ സാഹിബ്. കിരാത്പൂരിന്‍റെ പ്രാധാന്യമെന്നത് മരിച്ചവരെ ദഹിപ്പിച്ച ചാരം ഇവിടെയുള്ള ഗുരുദ്വാര പാതാള്‍ പുരിയിലാണ് നിമജ്ജനം ചെയ്യുന്നത് എന്നതാണ്. 1627 ല്‍ ആറാമത്തെ സിഖ് ഗുരു ഹര്‍ഗോവിന്ദ്ജിയാണ് ഇത് സ്ഥാപിക്കുന്നത്. ഗുരു ഹര്‍ റായ്, ഗുരു ഹര്‍കിഷന്‍ എന്നിവര്‍ ജന്മംകൊണ്ടത് ഇവിടെയാണ്.
മുഗള്‍ ഭരണാധികാരിയായിരുന്ന ഔറംഗസീബ് ഒമ്പതാമത്തെ സിഖ് ഗുരുവായ തേജ്ബഹാദൂറിനെ ശിരഛേദം ചെയ്തപ്പോള്‍ ആ ശിരസ് കൊണ്ടുവന്നത് ഇവിടേക്കാണ്. ഇവിടെയാണ് ഗുരുദ്വാര ബാബന്‍ഗഡ് സാഹിബ് നിര്‍മ്മിച്ചത്. ഐതിഹ്യമനുസരിച്ച്, 800 വര്‍ഷങ്ങള്‍ ജീവിച്ചിരുന്നു എന്ന് വിശ്വസിക്കപ്പെടുന്ന പീര്‍ ബുദ്ദന്‍ ഷാ എന്ന മുസ്സിം വിശുദ്ധന്‍ ഇവിടെയായിരുന്നു ജീവിച്ചിരുന്നത്. ഗുരുദ്വാരകള്‍ക്ക് പുറമേ പ്രശസ്തമായ ക്ഷേത്രങ്ങളും, ദര്‍ഗ്ഗകളും ഇവിടെയുണ്ട്. രൂപ്നഗറിന് 17 കിലോമീറ്റര്‍ വടക്ക്, നംഗല്‍ - രൂപ്നഗര്‍ - ചണ്ഡിഗഡ് നാഷണല്‍ഹൈവേയിലാണ് കിരാത്പൂര്‍ സാഹിബ് സ്ഥിതി ചെയ്യുന്നത്.



Click it and Unblock the Notifications