സംബാല്‍ പൂരില്‍ നിന്നും 24 കിലോമീറ്റര്‍ അകലെയായാണഅ ഹാതിബാരി സ്ഥിതി ചെയ്യുന്നത്. ഡോക്‌ടര്‍ ഐസക് സാന്ദ്ര തുടങ്ങിയ കുഷ്‌ഠരോഗാലയത്താല്‍ പ്രശസ്‌തമാണ് ഈ സ്ഥലം. 1892 ല്‍ സംബാല്‍പൂരില്‍ ജനിച്ച ഐസക്‌സാന്ദ്രയെ ക്രിസ്‌ത്യനായതിനാല്‍ ബലാന്‍ഗീറിലെ മിഷനിറയില്‍ ചേരാന്‍ കുടംബം നിര്‍ബന്ധിച്ചു . എന്നാല്‍ അദ്ദേഹത്തിന്റെ താല്‍പര്യം അതായിരുന്നില്ല. കട്ടക്കില്‍ നിന്നും ഡോക്‌ടര്‍ ബിരുദം നേടിയ അദ്ദേഹം ശേഷ ജീവിതം കുഷ്‌ഠരോഗ ചികിത്സയ്‌ക്കായി നീക്കി വച്ചു. അക്കാലത്ത് സമൂഹത്തിലെ ഏറ്റവും വെറുക്കപ്പെട്ട രോഗമായിരുന്ന കുഷ്‌ഠരോഗം. ഹാതിബാരിയിലെ അദ്ദേഹത്തിന്റെ കുഷ്‌ഠരോഗാലയത്തിന്റെ സ്ഥാനം ഇത് വിശദമാക്കും. കൊടും വനത്താല്‍ ചുറ്റപ്പെട്ട ഗ്രാമമാണിത്. ഇന്ന് മനോഹരമായ പ്രകൃതിയാല്‍ ചുറ്റപ്പെട്ട ഗ്രമമാണ് ഹാതിബാരി.



Click it and Unblock the Notifications