വലിയ നദി എന്നര്‍ത്ഥം വരുന്ന മഹാനദി പുഴയ്‌ക്ക് 858 കിലോമീറ്റര്‍ നീളമുണ്ട്. ഛത്തീസ്‌ഗഢിലും ഒഡീഷയിലുമായാണ് നദിയുടെ കൂടുതല്‍ ഭാഗം ഒഴുകുന്നതും എക്കല്‍ അടിയുന്നതും. വിവിധ അണക്കെട്ടുകളുടെ നിര്‍മ്മാണം നടക്കുന്നതിനാല്‍ നദി പൂര്‍ണമായും ബോട്ടിങിന് ഉപയോഗിക്കാന്‍സാധ്യമല്ല.
വിവിധ കാലത്തിനനുസരിച്ച് നദിയ്‌ക്ക് മാറ്റമുണ്ടാകും. വര്‍ഷകാലം ഒഴികെയുള്ള സമയങ്ങളില്‍ വിശാലമായ തീരം നദിയുടെ ഇരുവശങ്ങളിലും കാണപ്പെടും. നദിയുടെ തീരങ്ങളിലെ വളക്കൂറില്‍ മണ്ണില്‍ പച്ചപ്പ് നിറഞ്ഞിരിക്കുന്നതിനാല്‍ വളരെ മനോഹരമായ കാഴ്‌ചയാണ്. മഴക്കാലത്ത് ഗംഗ നദിയോളം ശക്തിയുള്ളതായി തീരും മഹാനദി. ഫോട്ടോഗ്രാഫിക്ക് നല്ല സാധ്യതയാണ് നദിയും തീരവും നല്‍കുന്നത്.



Click it and Unblock the Notifications