സംഗ്ലയിലെ കുന്നുകള്‍ക്കിടയിലൂടെയാണ് ബസ്പ നദി ഒഴുകുന്നത്. മീന്‍പിടുത്തത്തില്‍ താല്പര്യമുള്ളവര്ക്ക് പറ്റിയ സ്ഥലമാണിത്. ബ്രൗണ്‍ ട്രൗട്ട്, റെയിന്‍ബോ ട്രൗട്ട് തുടങ്ങിയ മത്സ്യങ്ങള്‍ ഈ നദിയില്‍ ഏറെയുണ്ട്. പുഴയില്‍ കൊട്ടത്തോണിയില്‍ യാത്രചെയ്യുകയും ചെയ്യാം. ട്രക്കിങ്, കാംപിങ് എന്നിവയില്‍ താല്പര്യമുള്ളവര്ക്കും നദീതീരത്ത് ഏറെ സാധ്യതകളുണ്ട്. നിബിഢമായ ഓക്കോ കാടും പൈന്‍കാടും നദീതീരത്തിന്റെ മനോഹാരിത കൂട്ടുന്നു.