ഹിമാചല്‍ പ്രദേശിലെ ഏറ്റവും പഴക്കം ചെന്ന കോട്ടകളില്‍ ഒന്നാണ് കമ്രു കോട്ട. സംഗ്ലയില്‍ നിന്നും 2 കിലോമീറ്റര്‍ അകലെയാണ് ഇത്. ഗോപുരം പോലെ പണിതിരിക്കുന്ന കോട്ടയുടെ മുകളില്‍ നിന്നുള്ള താഴ് വരയുടെയും സത്‌ലജ് നദിയുടെയും ദൃശ്യം മനോഹരമാണ്. കോട്ടയുടെ പ്രധാന കവാടത്തില്‍ ബുദ്ധന്റെ മനോഹരമായ ഒരു ചിത്രമുണ്ട്.
കൂടാതെ കോട്ടയിലുള്ള കാമാഖ്യ ദേവിയുടെ ചിത്രവും അപൂര്‍വ്വമായതാണ്. അസമില്‍ നിന്നും കൊണ്ടുവന്ന ഒരു ദേവീവിഗ്രഹം കെട്ടിടത്തിന്റെ മൂന്നാമത്തെ നിലയില്‍ പ്രതിഷ്ഠിച്ചിട്ടുണ്ട്. ബദരിനാഥന്റെ പതിനഞ്ചാം നൂറ്റാണ്ടില്‍ പണിത ഒരു ക്ഷേത്രവും കോട്ടയിലുണ്ട്. സമുദ്രനിരപ്പില്‍ നിന്നും 2600 മീറ്റര്‍ ഉയരത്തിലാണ് ഈ കോട്ട സ്ഥിതിചെയ്യുന്നത്.



Click it and Unblock the Notifications