ശ്രീ ഗുരു നാനാക് ദേവ് ജി, ശ്രീ ഗുരു ഹര്‍ഗോബിന്ദ് സാഹിബ് ജി, ശ്രീ ഗുരു തേജ് ബഹാദൂര്‍ ദേവ് ജി എന്നിവരുടെ സാന്നിധ്യം കൊണ്ട് അനുഗ്രഹിക്കപ്പെട്ട ഈ ഗുരുദ്വാര നഗരത്തില്‍ നിന്ന് 18 കിലോമീറ്റര്‍ അകലെയുള്ള കാര്‍ജ്ല ഗ്രാമത്തലാണ്. ഉദാസി എന്ന് അറിയപ്പെടുന്ന അദ്ദേഹത്തിര്‍റെ ആദ്യ പര്യടനത്തില്‍ ഗുരുനാനാക്ക് ഇവിടെ തങ്ങുകയും പ്രദേശത്തെ പുരോഹിതര്‍ക്ക് സത്യമാര്‍ഗം പഠിപ്പിച്ചു കൊടുക്കുകയും ചെയ്തു.
ഒരു സ്ത്രീ ഇവിടെ വച്ച് തേജ് ബഹാദൂര്‍ ഗുരുവിന് പാല്‍ നല്‍കുകയും പ്രദേശത്തെ ബാധിച്ചിരിക്കുന്ന കുഷ്ഠത്തെ ദുരീകരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തത്രേ. ഗുരുജിയുടെ അനുഗ്രഹത്തെത്തുടര്‍ന്ന് ഗ്രാമത്തില്‍ കുഷ്ഠരോഗം ഇല്ലാതായെന്നാണ് വിശ്വാസം. നഗരത്തില്‍ നിന്ന് ടാക്സിയില്‍ 25 മിനിട്ട് സഞ്ചരിച്ചാല്‍ ഇവിടെയെത്താം.



Click it and Unblock the Notifications