800 വര്‍ഷം പഴക്കമുണ്ടെന്ന് കരുതപ്പെടുന്ന ഈ ക്ഷേത്രസമുച്ചയം പ്രധാന ഹൈന്ദവ തീര്‍ഥാടനകേന്ദ്രങ്ങളിലൊന്നാണ്. കന്യകയായ യുവതിയുടെ രൂപത്തിലുള്ള ഭീമകാളി ദേവിയാണ് ഇവിടത്തെ പ്രതിഷ്ഠ. ഹിന്ദു-ബുദ്ധ ശില്‍പ്പകലയുടെ സങ്കരരൂപമാണ് ക്ഷേത്രം . പുരാതനമായ ക്ഷേത്രത്തില്‍ രാവിലെയും വൈകിട്ടുമുള്ള പരമ്പരാഗത ‘ആരതി’പൂജക്ക് മാത്രമാണ് ഇപ്പോള്‍ ദര്‍ശനം അനുവദിക്കുന്നത്. 1943ല്‍ ഇവിടെ പുതിയൊരു ക്ഷേത്രം നിര്‍മിച്ചിരുന്നു. നരസിംഗ ദേവന്‍െറയും രഘുനാഥിന്‍െറയും പ്രതിഷ്ഠകളോടെയുള്ള രണ്ടു ക്ഷേത്രങ്ങളും ഇവിടെയുണ്ട്.
ഹൈന്ദവവിശ്വാസത്തില്‍ ഏറെ പ്രാധാന്യമുള്ള ശക്തിപീഠങ്ങളില്‍ ഒന്നാണ് ബീമകാളി ക്ഷേത്രം. അഗ്നിയില്‍ വെന്തുമരിച്ച പരമശിവന്‍െറ ആദ്യ ഭാര്യയായ സതിയുടെ ഇടതുചെവി ഇവിടെയാണ് വീണതെന്നാണ് വിശ്വാസം. ദസറ ഉല്‍സവം വര്‍ണപൊലിമയോടെയാണ് ഇവിടെ കൊണ്ടാടുന്നത്.



Click it and Unblock the Notifications