ജംഗിള്‍ സഫാരിയാണ് സരിസ്കയിലത്തെുന്ന സന്ദര്‍ശകന് ആവേശം പകരുന്നത്. ദേശീയ പാര്‍ക്കിലെ വൈവിധ്യമാര്‍ന്ന മൃഗങ്ങളെയും അപൂര്‍വങ്ങളായ ജൈവ സമ്പത്തുകളും കാണുന്നതിന് ജീപ്പ് സവാരി പാര്‍ക്കിന്‍െറ കവാടത്തില്‍ നിന്ന് ഏര്‍പ്പെടുത്തിയിട്ടുണ്ട്. കുറച്ചുകൂടി സാഹസികത ഇഷ്ടപ്പെടുന്നവര്‍ക്കായി കാട്ടില്‍ ഒരു നടത്തമാകും ഉള്‍കാടുകളില്‍ പോകാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി ട്രക്കിംഗ് സൗകര്യവും ഇവിടെ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
കുത്തനെയുള്ള പാറക്കെട്ടുകളും മലനിരകളും താണ്ടാന്‍ ആരഗഹിക്കുന്നവര്‍ക്ക് അതിനുള്ള സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ബംഗാള്‍ കടുവകള്‍ക്ക് പുറമെ കലമാന്‍, പുള്ളിമാന്‍, കാട്ടുപന്നി, നീലക്കാള, , ആന്‍റലോപ്പ്, കാട്ടുപോത്ത് തുടങ്ങിയ മൃഗങ്ങള്‍ക്ക് പുറമെ മയില്‍,സ്വര്‍ണ മുതുകുള്ള മരംകൊത്തികള്‍ തുടങ്ങി വ്യത്യസ്ത പക്ഷികളെയും ഇവിടെ സന്ദര്‍ശകര്‍ക്ക് കാണാം.



Click it and Unblock the Notifications