ഭംഗര്‍ കോട്ട നിര്‍മിച്ച മധോസിംഗിന്െറ പേരമകന് അജബ്സിംഗ് രജാവത്ത് 1631ലാണ് ഈ കോട്ട നിര്‍മിച്ചത്. ആല്‍വാര്‍ നഗരത്തില്‍ നിന്ന് 80 കിലോമീറ്റര്‍ അകലെയാണ് കോട്ട സ്ഥിതി ചെയ്യുന്നത്. 1635ല്‍ നിര്‍മിച്ചതെന്ന് കരുതുന്ന ക്ഷേത്രവും ഇവിടത്തെ പ്രധാന ആകര്‍ഷണമാണ്. 24 തൂണുകളുള്ള തുറന്ന മുറ്റത്തോടെയുള്ള ഈ ക്ഷേത്രദര്‍ശനത്തിന് രാജകുടുംബത്തിലെ സ്ത്രീകള്‍ വന്നിരുന്ന തുരങ്കവും സഞ്ചാരികളെ ആകര്‍ഷിക്കുന്നതാണ്. ഭംഗ്രാ കോട്ടക്കും പ്രതാപ് ഗര്‍ കോട്ടക്കും നടുവിലായാണ് ഇത് സ്ഥിതി ചെയ്യുന്നത്.