സവായ് മധോപൂരിന് സമീപമുള്ള കരൗളി ജില്ലയിലാണ് ഈ പുരാതനക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഭക്തരും വിനോദസഞ്ചാരികളുമടക്കം നിരവധി പേര് എത്തുന്ന ഇവിടെ കരൗളി ഭരിച്ചിരുന്ന ജദൗന്‍ വംശജരുടെ കുലദേവതയായ കൈലാദേവിയാണ് പ്രതിഷ്ഠ. വെള്ളമാര്‍ബിളില്‍ തീര്‍ത്തതാണ് മനോഹരമായ ഈ ക്ഷേത്ര സമുച്ചയം. ദേവിയുടെ അനുഗ്രഹം ലഭിക്കാന്‍ ചുമന്ന കൊടികള്‍ സ്ഥാപിക്കണമെന്നതാണ് വിശ്വാസം. അതനുസരിച്ച് ഭക്തര്‍ സ്ഥാപിച്ച കൊടികള്‍ ഇവിടെ മനോഹരമായ കാഴ്ചയാണ്.