സേവാഗ്രാം എന്ന പേര് പ്രശ്‌സതമാകാനുള്ള പ്രധാന കാരണങ്ങളിലൊന്നാണ് ഇവിടത്തെ സേവാഗ്രാം ആശ്രമം. 1936 മുതല്‍ 1948 വരെയുള്ള നീണ്ട 13 വര്‍ഷങ്ങള്‍ ഗാന്ധിജിയുടെ പാദസ്പര്‍ശം കൊണ്ട് പവിത്രമായ പുണ്യഭൂമിയാണ് സേവാഗ്രാം. 1930 ലെ സുപ്രസിദ്ധമായ ദ്ണ്ഡിയാത്രയ്‌ക്കൊരുങ്ങുമ്പോള്‍ ഇന്ത്യ സ്വതന്ത്രമായ ശേഷമേ സബര്‍മതി ആശ്രമത്തില്‍ തിരിച്ചു കാലുകുത്തൂ എന്ന് അദ്ദേഹം പ്രസ്താവിച്ചിരുന്നതായി ചരിത്രം പറയുന്നു.
എന്നാല്‍ ദണ്ഡിയാത്രയോടെ ഇന്ത്യ സ്വതന്ത്യയായില്ല എന്ന് മാത്രമല്ല രാഷ്ട്രപിതാവ് അറസ്റ്റിലുമായി. ഇതേത്തുടര്‍ന്നാണ് ഗാന്ധിജി ആശ്രമം സ്ഥാപിച്ച് സേവാഗ്രാമിലേക്ക് താമസം മാറ്റിയത് എന്ന് കരുതപ്പെടുന്നു. ആദി നിവാസ്, ബാ കുടി, പ്രാര്‍ത്ഥനാ മൈതാനം, ബാപ്പു കുടി, അഖ്രി നിവാസ് എന്നിങ്ങനെയുള്ള നിരവധി ഭാഗങ്ങളുണ്ട് സേവാഗ്രാം ആശ്രമത്തിന്. ബാപ്പുസ് കിച്ചന്‍,
ആദ്യ ആദി നിവാസ്, മഹാദേവ് കുടി, പാര്‍ചുര്‍ കുടി, രുസ്താന്‍ ഭവന്‍, യാത്രി നിവാസ് എന്നിങ്ങനെയുമുണ്ട് ആശ്രമത്തിന് മുറികള്‍. 1982 ല്‍ സന്ദര്‍ശകരുടെ സൗകര്യത്തിനും താമസത്തിനുമായി ഗവണ്‍മെന്റ് മുന്‍കൈയ്യെടുത്ത് നിര്‍മിച്ചതാണ് യാത്രി നിവാസ്.



Click it and Unblock the Notifications