ജുന്ജ് ഹുനു ജില്ലയിലെ രണ്ടു പ്രധാന പട്ടണങ്ങളാണ് അല്‍സിസറും മല്‍സിസരും. മനോഹരമായ ചുമര്‍ ചിത്രങ്ങളാല്‍ അലംകൃതമായ രണ്ടു ചെറു പട്ടണങ്ങള്‍. വര്‍ണച്ചുമരുകള്‍ നിറഞ്ഞ മനോഹരമായ ഹവേലികള്‍ തന്നെയാണ് സഞ്ചാരികളെ ഇവിടേയ്ക്ക് ആകര്‍ഷിക്കുന്നത്. ഫ്രെസ്കോ പൈന്റിന്റിംഗ്സ് ഇവിടെത്തെയും നിറ സാന്നിധ്യമാണ്.
ജുന്ജ് ഹുനുവില്‍ നിന്ന് 27 കിലോമീറ്റര്‍ അകലെ അല്‍സിസര്‍ സ്ഥിതി ചെയ്യുന്നു. ശ്രീ ലാല്‍ ബഹദൂര്‍ മാല്‍ കി ഹവേലി ,തേജ്പാല്‍ ജുന്ജ് ഹുനുവല കി ഹവേലി,ലേഖ ക കി ഹവേലി ,മഹാലി ദത്ത് ,ഖേതാന്‍ ഹവേലി,താക്കൂര്‍ ചോട്ടു സിംഗിന്റെ കുടീരം,ശ്രീ ലാല്‍ ബഹദൂര്‍ മാല്‍ കിണര്‍,ജിവന്‍ റാം മരോഡിയ തടാകം.
ജുന്ജ് ഹുനുവില്‍ നിന്ന് 32 കിലോമീറ്റര്‍ അകലെയാണ് മല്‍സിസര്‍. ഇവിടെയുള്ള പ്രേം ഗിരിജി മഠം ,ബാണര്‍ ശി ദാസ് ബാങ്ക ഹവേലി,സെര്ഹ മാല സരൌഗി ഹവേലി,ബാങ്ക കിണര്‍ ,ജോഖി റാം കിണര്‍ ,സരൌഗി കിണര്‍ ഇവ പ്രശസ്തമാണ്.



Click it and Unblock the Notifications