ശെഖാവതിയില്‍ നുന്നും 82 കിലോമീറ്റര്‍ അകലെയാണ് ചുരു.രാജസ്ഥാനി ശില്പകല സൌന്ദര്യം പ്രതിഭലിപ്പിക്കുന്ന മനോഹരങ്ങളായ ബംഗ്ലാവുകളാണ് ഇവിടുത്തെ പ്രത്യേകത.ഈ ഹവേലികള്‍ എല്ലാം തന്നെ വളരെ ആഡംബരം നിറഞ്ഞതാണ്. നാട്ടു വീരന്മാരുടെ കഥകളാണ് ഇവിടുത്തെ ചുമര്‍ ചിത്രങ്ങള്‍ പറയുന്നത്. കണ്ഹയലാല്‍ ബാഗ്ല ഹവേലി,സുരാന ഹവേലി,മല്ജി കാ കമരാ എന്നിങ്ങനെ മൂന്നു പ്രധാന ഹവേലികളുന്ടിവിടെ. നാടന്‍ കഥകളിലെ ധോലയുടെയും മരുവിന്റെയും ജീവിതമാണ് ഇവയുടെ ചുവരുകളില്‍ വരച്ചിരിക്കുന്നത്.
1739 ല്‍ താക്കൂര്‍ കുശല്‍ സിംഗ് പണികഴിപ്പിച്ച വലിയൊരു കോട്ട ഇവിടുത്തെ മറ്റൊരു ആകര്‍ഷണീയതയാണ്. പിന്നെ നഗര്‍ ശ്രീ മ്യൂസിയം,ലക്ഷ്മി നാരായന്‍ ചന്ദ് ഗോതിയ ഹവേലി,ലക്ഷ്മി നാരായന്‍ജി ക്ഷേത്രം തുടങ്ങി യാത്രികര്‍ എത്തിച്ചേരുന്ന മറ്റു പ്രധാന സ്ഥലങ്ങളുമുണ്ട്. ആത് കുഭ് ചാത്രി,ഗോണ്ടിയ ചാത്രി ഇവയും പേര് കേട്ട ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങളാണ്. രഘുനാഥ്ജി ക്ഷേത്രം,ചന്ദ് ഗോതിയ ക്ഷേത്രം,ജമ മസ്ജിദ്,നാഥ്ജി കാ ടോര,സേതാനി ക ജോഹാര,ബാലാജി ക്ഷേത്രം എന്നിങ്ങനെ പോകുന്നു സഞ്ചാരികള്‍ക്ക് പ്രിയങ്കരമായ മറ്റു സ്ഥലങ്ങള്‍.



Click it and Unblock the Notifications