ഷിര്‍ദ്ദി പട്ടണത്തില്‍ത്തന്നെയാണ് സമാധി മന്ദിര്‍. നാഗ്പൂരിലെ ഒരു ധനികനുമായി ബന്ധപ്പെട്ടതാണ് സമാധി മന്ദിരത്തിന്റെ കഥ. സായി ബാബയുടെ അടിയുറച്ച ഭക്തനായിരുന്ന ഇദ്ദേഹത്തിന് ഒരിക്കല്‍ ക്ഷേത്രത്തില്‍ ഒരു മുരളീധര വിഗ്രഹം സ്ഥാപിയ്ക്കണമെന്ന് ആഗ്രഹം തോന്നിയത്രേ. ഭക്തന്റെ ആഗ്രഹമറിഞ്ഞ ബാബ സ്വയം മുരളീധരരൂപത്തില്‍ ക്ഷേത്രത്തിലെത്തിയെന്നാണ് കഥ.
ഇവിടുത്തെ സായി ബാബ വിഗ്രഹം പണിതത് ബാലാജി വസന്ത് എന്നയാളായിരുന്നു, ഇറ്റാലിയന്‍ മാര്‍ബിളിലുള്ള ഈ പ്രതിമ പണിതത് 1954ലാണ്. കാലത്ത് അഞ്ചുമണിയ്ക്ക് ക്ഷേത്രം തുറക്കും, രാത്രി 10 മണിവരെ ഭക്തര്‍ക്ക് ഇവിടെ ദര്‍ശനം നടത്താം.



Click it and Unblock the Notifications