സംഹാരത്തിന്റെ മൂര്‍ത്തിയായ പരമശിവന്റെ പ്രാണനാഥയായ ഹൊന്നാദേവിയാണ് ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠ. സ്വര്‍ണാംബയെന്നും ഹൊന്നാദേവി അറിയപ്പെടുന്നു. 300 വര്‍ഷത്തിലധികം പഴക്കമുണ്ട് ഈ ക്ഷേത്രത്തിന് എന്നാണ് കരുതപ്പെടുന്നത്. ഹൊയ്‌സാല വംശത്തിലെ രാജ്ഞിയായിരുന്ന ശാന്താല ഹൊന്നാദേവിയുടെ കടുത്ത ഭക്തയായിരുന്നു.
ശിവഗംഗെ നഗരത്തിന്റെ ദേവിയായി കണക്കാക്കപ്പെടുന്ന ഹൊന്നാദേവിയെ പ്രീതിപ്പെടുത്താനായി എല്ലാ വര്‍ഷവും ഏപ്രില്‍ മാസത്തില്‍ മഹോത്സവം തന്നെ നടത്തപ്പെടുന്നു. ഏഴുദിവസത്തിലധികം നീണ്ടുനില്‍ക്കുന്ന ഉത്സവത്തില്‍ പങ്കുകൊള്ളാനായി സമീപത്തുള്ള ഏഴുഗ്രാമങ്ങളില്‍ നിന്നും ഭക്തരെത്തിച്ചേരുന്നു.



Click it and Unblock the Notifications