Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» ശിവ്ഗിരി

കാടും കാപ്പിത്തോട്ടവും നിറഞ്ഞ ശിവ്ഗിരി

10

പ്രകൃതിയോട് ചേര്‍ന്നുനില്‍ക്കുന്ന വിനോദസഞ്ചാരകേന്ദ്രങ്ങളോട് താല്‍പര്യമുള്ളവര്‍ക്ക് യാത്രപോകാവുന്ന സ്ഥലമാണ് കര്‍ണാടകത്തിലെ ചിക്മഗളൂര്‍ ജില്ലയിലെ ശിവ്ഗിരിയെന്ന സ്ഥലം. കാടും മലയും എന്നുവേണ്ട പ്രകൃതിയുടെ വിവിധ ഭാവങ്ങള്‍ ഇവിടെ ആസ്വദിയ്ക്കാം. ഹൊക്ഷരെകന്‍ഗ്രി മലവാരത്തിലുള്ള യെമ്മെനദൊഡ്ഡി ഗ്രാമത്തിനടുത്താണ് ശിവ്ഗിരി.

കാടുകള്‍ തന്നെയാണ് ശിവ്ഗിരിയിലെ പ്രധാന ആകര്‍ഷണം. എന്നാല്‍ വെറും കാടുമാത്രമല്ല ഇവിടെയുള്ളത്. ഏക്കറുകണക്കിന് സ്ഥലത്ത് പരന്നുകിടക്കുന്ന കാപ്പിത്തോട്ടങ്ങളുമുണ്ട്. കാപ്പിത്തോട്ടങ്ങള്‍ക്കിടയിലൂടെയുള്ള ഒരു നടത്തം ആരാണ് ഇഷ്ടപ്പെടാത്തത്. ശിവ്ഗിരിയിലാണെങ്കില്‍ ഇതിന് ഒട്ടേറെ അവസരങ്ങളുമുണ്ട്. കുന്നിന്റെ മുകളിലായുള്ള നൂറ് വര്‍ഷം പഴക്കമുള്ള ഒരു തോട്ടമാണ് ഇവിടത്തെ കാപ്പിത്തോട്ടങ്ങളില്‍ ഏറ്റവും മനോഹരമായത്. ടൈഗര്‍ റിസര്‍വ്വ് വനത്തിന് മധ്യത്തിലായിട്ടാണ് ഈ കാപ്പിത്തോട്ടമുള്ളത്. കുന്നിന്‍ മുകളില്‍ നിന്നുള്ള കാപ്പിത്തോട്ടത്തിന്റെ കാഴ്ച വര്‍ണനയ്ക്കതീതമാണ്.

മറ്റൊരു പ്രധാന ആകര്‍ഷണം ശിവ്ഗിരിയിലെ ഏറ്റവും ഉയരമുള്ള കുന്നാണ് ദൊഡ്ഡബലെ സിദ്ദരഗുഡ്ഡ പീക്ക് എന്നാണ് ഇതിന്റെ പേര്. സമുദ്രനിരപ്പില്‍ നിന്നും 5,500 അടി ഉയരത്തിലാണ് ഈ പര്‍വ്വതശിഖരം ഇവിടെ 400 വര്‍ഷം പഴക്കമുള്ള ഒരു ശിവക്ഷേത്രവുമുണ്ട്. മദഗദകരെ തടാകം, മുത്തൊടി വന്യജീവി സങ്കേതം ശിവ്ഗിരിയ്ക്കടുത്തുള്ള മറ്റ് ആകര്‍ഷണങ്ങള്‍. റോക്ക് ക്ലൈംബിങും ട്രക്കിങ്ങുമാണ് ശിവ്ഗിരിയിലെ ഏറ്റവും പ്രധാന വിനോദങ്ങള്‍. മലകയറ്റപ്രിയര്‍ക്ക് പുതിയ അനുഭവങ്ങളാണ് ശിവ്ഗിരി നല്‍കുന്നത്. ബാംഗ്ലൂരില്‍ നിന്നും 235കിലോമീറ്റര്‍ അകലെയാണ് ഈ സ്ഥലം.

ശിവ്ഗിരി പ്രശസ്തമാക്കുന്നത്

ശിവ്ഗിരി കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം ശിവ്ഗിരി

  • Jan
  • Feb
  • Mar
  • Apr
  • May
  • Jun
  • July
  • Aug
  • Sep
  • Oct
  • Nov
  • Dec

എങ്ങിനെ എത്തിച്ചേരാം ശിവ്ഗിരി

  • റോഡ് മാര്‍ഗം
    ബാംഗ്ലൂര്‍, മംഗലാപുരം, ഹുബ്ലി എന്നിവിടങ്ങളില്‍ നിന്നും ശിവ്ഗിരിയിലേയ്ക്ക് സര്‍ക്കാര്‍, സ്വകാര്യ ബസുകള്‍ സര്‍വ്വീസ് നടത്തുന്നുണ്ട്.
    ദിശകള്‍ തിരയാം
  • റെയില്‍ മാര്‍ഗം
    ശിവ്ഗിരിയില്‍ റയില്‍വേ സ്‌റ്റേഷനുണ്ട്. ഇത് ഹുബ്ലി നഗരവുമായി ബന്ധപ്പെട്ടു കിടക്കുന്നതാണ്. ഹുബ്ലി റെയില്‍വേ സ്‌റ്റേഷനില്‍ ഇറങ്ങിയാലും ഇവിടേയ്‌ക്കെത്തുക എളുപ്പമാണ്. ഇന്ത്യയിലെ പ്രമുഖ നഗരങ്ങളില്‍ നിന്നെല്ലാം ഹുബ്ലി റെയില്‍വേ സ്‌റ്റേഷനില്‍ എത്തുക ബുദ്ധിമുട്ടുള്ളകാര്യമല്ല. തീവണ്ടി ഇറങ്ങിയാല്‍ ടാക്‌സികളും കാബുകളും ലഭ്യമാണ്.
    ദിശകള്‍ തിരയാം
  • വിമാനമാര്‍ഗം
    ബാംഗ്ലൂര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടാണ് ശിവ്ഗിരിയ്ക്ക് ഏറ്റവും അടുത്തുള്ളത്. ബാംഗ്ലൂരില്‍ നിന്നും ഇവിടേയ്ക്ക് 235 കിലോമീറ്റര്‍ ദൂരമുണ്ട്.
    ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
10 Mar,Tue
Return On
11 Mar,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
10 Mar,Tue
Check Out
11 Mar,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
10 Mar,Tue
Return On
11 Mar,Wed