Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » സിബ്സാഗര്‍ » ആകര്‍ഷണങ്ങള് » ചരയദേവ്

ചരയദേവ്, സിബ്സാഗര്‍

19

സുദീര്‍ഘമായ ഭരണകാലത്തിനിടയില്‍ പലതവണ തലസ്ഥാനം മാറ്റിയ അഹോം രാജവംശത്തിന്റെ പ്രഥമവും പ്രധാനവുമായ തലസ്ഥാന പട്ടണമാണ് ചരയദേവ്. ആദ്യത്തെ അഹോം രാജാവായ ശാവോ ലുങ് സിയു കഫ 1228 ലാണ് ഈ ആസ്ഥാന പട്ടണം പണിതൊരുക്കിയത്. സിബ്സാഗര്‍ പട്ടണത്തില്‍ നിന്ന് 30 കിലോമീറ്റര്‍ അകലെയാണിത്. പിന്നീടും തലസ്ഥാന പദവിക്ക് പല പട്ടണങ്ങളും വേദിയായെങ്കിലും ചരയദേവ് പട്ടണത്തിനുള്ള പ്രതീകാത്മക സ്ഥാനം കൈമോശം വന്നില്ല. അഹോം രാജകുടുംബത്തിലെ അംഗങ്ങളെ ശവമടക്കിയ സ്ഥലം എന്ന നിലയിലും കുലദൈവങ്ങളെ കുടിയിരുത്തിയ പ്രദേശം എന്ന നിലയ്ക്കും ഭക്ത്യാദരവോടെയാണ് ആളുകള്‍ ഈ സ്ഥലത്തെ കാണുന്നത്. ചെറിയ കുന്നുകളുടെ ആകൃതിയില്‍ പണിത ഈ ശ്മശാനം ഈജിപ്തിലെ പിരമിഡുകളെ അനുസ്മരിപ്പിക്കും. ഇത്തരത്തിലുള്ള 150 ഓളം ശവപ്പറമ്പുകള്‍ ചരയദേവിലുണ്ട്.

ആസ്സാം സന്ദര്‍ശിക്കുന്നവര്‍ ഒരു കാരണവശാലും ചരയദേവ് കാണാതെ പോകില്ല. അക്കാലത്തെ ശില്പികളുടെയും കല്പണിക്കാരുടെയും അതുല്ല്യമായ നൈപുണ്യവും വാസ്തുശൈലിയിലെ പ്രാവീണ്യവും വിളിച്ചോതുന്നതാണ് ഈ ശ്മശാനത്തിന്റെ നിര്‍മ്മിതി. ഇവയില്‍ മുപ്പതെണ്ണം ഇന്ത്യന്‍ പുരാവസ്തു നിരീക്ഷകരുടെയും ആസ്സാം പുരാവസ്തു വകുപ്പിന്റെയും മേല്‍നോട്ടത്തിലാണ്. സിബ്സാഗര്‍ സന്ദര്‍ശിക്കുന്നവര്‍ നിര്‍ബന്ധമായും ഈ സ്ഥലം കണ്ടിരിക്കണം.

One Way
Return
From (Departure City)
To (Destination City)
Depart On
07 Sep,Mon
Return On
08 Sep,Tue
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
07 Sep,Mon
Check Out
08 Sep,Tue
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
07 Sep,Mon
Return On
08 Sep,Tue