Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » സിബ്സാഗര്‍ » ആകര്‍ഷണങ്ങള് » ഗൌരിസാഗര്‍ ടാങ്ക്

ഗൌരിസാഗര്‍ ടാങ്ക്, സിബ്സാഗര്‍

19

സിബ്സാഗര്‍ പട്ടണത്തിന്റെ ഹൃദയഭാഗത്ത് നിന്ന് 12 കിലോമീറ്റര്‍ അകലെയായിട്ടാണ് ഗൌരി സാഗര്‍ ടാങ്ക്. 200 വര്‍ഷങ്ങള്‍ക്ക് മുമ്പ് പണിത ഇവിടെയുള്ള ക്ഷേത്രത്തിന് സമീപത്തായി ദുര്‍ഗ്ഗാദേവിയുടെയും അവരുടെ പല അവതാരങ്ങളെയും കുടിയിരുത്തിയ മൂന്ന് കോവിലുകള്‍ വേറെയുമുണ്ട്. ആസ്സാമിന്റെ രാജ്ഞിയായിരുന്ന റാണി ഫൂലേശ്വരി ദേവിയാണ് ഈ ജലസംഭരണിയും ക്ഷേത്രങ്ങളും പണിതത്. ആദിപരാശക്തിയെ ആരാധനയുടെ കേന്ദ്രബിന്ദു ആയി അവരോധിക്കുന്ന ശക്തിശാഖയുടെ വക്താവായിരുന്നു ഈ രാജ്ഞി. ഈ വിശ്വാസ ശാഖയെ ജനങ്ങളില്‍ അടിച്ചേല്പിക്കുവാനും അവര്‍ തുനിഞ്ഞു. ദുര്‍ഗ്ഗാദേവിക്ക് മാത്രം ആരാധനകള്‍ അര്‍പ്പിക്കുവാന്‍ നിര്‍ബന്ധിതരായ മൊമോറിയ വിശ്വാസികള്‍ രാജ്ഞിക്കെതിരെ തെരുവിലിറങ്ങി. രക്തരൂക്ഷിതമായ ഈ കലഹത്തെ മൊമോറിയ ലഹള എന്നാണ് ചരിത്രത്തില്‍ അറിയപ്പെടുന്നത്.

150 ഏക്കറുകളിലായി പരന്ന്കിടക്കുന്ന ഈ കൃത്രിമ ജലസംഭരണിയും അതിനോട് ചേര്‍ന്ന് കിടക്കുന്ന ക്ഷേത്രങ്ങളും സിബ്സാഗറിന്റെ അടയാളങ്ങളാണ്. സംസ്ഥാനത്തിനകത്തും പുറത്തുമുള്ള ധാരാളം വിശ്വാസികള്‍ പുണ്യദര്‍ശനത്തിനായ് ഇവിടെ വന്നെത്താറുണ്ട്. ഈ ജലസംഭരണിയുടെ ചുറ്റുപാടുമുള്ള പ്രകൃതിരമണീയത സഞ്ചാരികള്‍ക്ക് നേരംപോക്കിനുള്ള നല്ലൊരു ഇടത്താവളമാണ്.

One Way
Return
From (Departure City)
To (Destination City)
Depart On
25 Jul,Sat
Return On
26 Jul,Sun
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
25 Jul,Sat
Check Out
26 Jul,Sun
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
25 Jul,Sat
Return On
26 Jul,Sun