Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » സിബ്സാഗര്‍ » ആകര്‍ഷണങ്ങള് » തായ് അഹോം മ്യൂസിയം

തായ് അഹോം മ്യൂസിയം, സിബ്സാഗര്‍

19

ആസ്സാമിന്റെ പൂര്‍വ്വ ചരിത്രവും അഹോം രാജവംശത്തെക്കുറിച്ചുള്ള സമഗ്രമായ അറിവും കൈവരിക്കാന്‍ തായ് അഹോം മ്യൂസിയത്തേക്കാള്‍ ഉത്കൃഷ്ടമായ വേറൊരിടമില്ല. ആ രാജവംശക്കാലത്തെ ജനങ്ങളുടെ നിത്യജീവിതവും ചരിത്രവും സംസ്ക്കാരവും വിശാലമായി പ്രതിപാദിക്കുന്ന ഈ ചരിത്ര മ്യൂസിയം പട്ടണത്തിന്റെ ഹൃദയഭാഗത്ത് സിബ്സാഗര്‍ ജലസംഭരണിയുടെ പടിഞ്ഞാറെ കരയിലാണ്‍. പതിമൂന്ന് മുതല്‍ പതിനെട്ടാം നൂറ്റാണ്ട് വരെ ഈ മേഖലയുടെ ഭരണം കയ്യാളിയിരുന്ന അഹോം രാജാക്കന്മാരുടെ കല, കരകൌശലങ്ങള്‍ , ആഭരണങ്ങള്‍ എന്നിവയുടെ അമൂല്യശേഖരം ഇവിടെ കാണാം. 1972 ലാണ് മ്യൂസിയം പണിത് ചരിത്രത്തിന്റെ വാതായനങ്ങള്‍ സന്ദര്‍ശകര്‍ക്കായ് തുറന്നിട്ടത്.

പ്രാചീന ഹസ്തലിഖിതങ്ങള്‍ , ഉടയാടകള്‍ , മരത്തിലും ലോഹത്തിലും പണിത വീട്ടുസാമഗ്രികള്‍ , ചൂരലും മുളയും കൊണ്ട് നെയ്ത ഫര്‍ണ്ണീച്ചറുകള്‍ , തളികകള്‍ , ചഷകങ്ങള്‍ , വാളുകള്‍ എന്ന് വേണ്ട രാജകീയതയുടെ നിഖില മേഖലകളെയും അനാവരണം ചെയ്യുന്ന ചരിത്ര ശേഷിപ്പുകള്‍ സന്ദര്‍ശകര്‍ക്ക് ഇവിടെ കാണാം. ആസ്സാം സര്‍ക്കാരിന്റെ മേല്‍നോട്ടത്തിലുള്ള ഈ ചരിത്ര മ്യൂസിയം ഇവിടത്തെ വസ്തുവകകളുടെ ശരിയായ പരിപാലനം കൊണ്ട് ശ്രദ്ധേയമാണ്. ഈ മ്യൂസിയം കാണാതെ സിബ്സാഗര്‍ സന്ദര്‍ശനം അപൂര്‍ണ്ണമാണെന്ന് തന്നെ പറയാം.

One Way
Return
From (Departure City)
To (Destination City)
Depart On
20 Apr,Sat
Return On
21 Apr,Sun
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
20 Apr,Sat
Check Out
21 Apr,Sun
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
20 Apr,Sat
Return On
21 Apr,Sun