ഖടുശ്യാംജി ഗ്രാമത്തിലാണ് ഖടുശ്യാംജി ക്ഷേത്രം സ്ഥിതിചെയ്യുന്നത്. സിക്കാറില്‍ നിന്നും 97 കിലോമീറ്റര്‍ ദൂരമുണ്ട് ഇവിടേക്ക്. ഹിന്ദു ദൈവമായ ശ്രീകൃഷ്ണനാണ് ഈ പുരാതന ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ. ഒപ്പം നിരവധി ഉപദേവതമാരുമുണ്ട്. മഹാഭാരതത്തില്‍ ഈ ക്ഷേത്രത്തെക്കുറിച്ച് പരാമര്‍ശമുണ്ടെന്നാണ് വിശ്വാസം.
ശ്യാം ഗാര്‍ഡനാണ് ഈ ക്ഷേത്രത്തില്‍ സഞ്ചാരികളെ ആകര്‍ഷിക്കുന്ന പ്രധാനപ്പെട്ട ഒരു കാഴ്ച. ഖടുശ്യാംജി ഫെസ്റ്റിവല്‍ നടക്കുന്ന ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ ഇവിടെ ജനത്തിരക്കേറും. രാജസ്ഥാന്റെ തനതായ കലാരൂപങ്ങളും ഫോക് രൂപങ്ങളും ഇക്കാലത്ത് ഇവിടെ പ്രദര്‍ശിപ്പിക്കപ്പെടുന്നു. ഫാല്‍ഗുന്‍ സുദി, ദ്വാദശി നാളുകളിലായി മൂന്നുദിവസത്തെ വാര്‍ഷികാഘോഷങ്ങളും ഇവിടെ നടന്നുവരാറുണ്ട്.



Click it and Unblock the Notifications