നാലുകൈകളുള്ള കാളിയാണ് കാഞ്ചകാന്തി മന്ദിറിലെ ആരാധനാമൂര്‍ത്തി.സില്‍ച്ചാറിലെ പ്രധാനപ്പെട്ട ഒരു ആകര്‍ഷണകേന്ദ്രമാണ് കാഞ്ചകാന്തി മന്ദിര്‍. സില്‍ച്ചാറില്‍ നിന്നും 15 കിലോമീറ്റര്‍ അകലത്തിലാണ് കാഞ്ചകാന്തി മന്ദിര്‍. കാളിദേവിയുടെയും ദുര്‍ഗാ ദേവിയുടെയും സംയൊജനമാണ് കാഞ്ചകാന്തി ദേവിയെന്നും വിശ്വാസമുണ്ട്. 1806 ലാണ് ഈ ക്ഷേത്രം നിര്‍മിച്ചത്.
കാചരി രാജാവാണ് കാഞ്ചകാന്തി മന്ദിര്‍ നിര്‍മിച്ചത്. ഇദ്ദേഹം ഉറക്കത്തില്‍ നാലുകൈകളുളള ദുര്‍ഗാ ദേവിയെ സ്വപ്നം കണ്ട് ഉണരുകയായിരുന്നത്രെ. വര്‍ഷം മുഴുവന്‍ സഞ്ചാരികളെത്തുന്ന സ്ഥലമാണ് കാഞ്ചകാന്തി മന്ദിര്‍.