അംബികാ പത്തി എന്ന സ്ഥലത്താണ് ഇസ്കോണ്‍ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. സില്‍ച്ചാര്‍ നഗരത്തിന്റെ ഹൃദയഭാഗത്താണിത്. ശ്രീകൃഷ്ണനാണ് ഇസ്കോണിലെ ആരാധനാമൂര്‍ത്തി. ആയിരക്കണക്കായ സഞ്ചാരികളുടെ പ്രിയപ്പെട്ട ആകര്‍ഷണകേന്ദ്രമാണ് ഇസ്കോണ്‍. കൃഷ്ണ , രാധ വിഗ്രഹങ്ങള്‍ക്കൊപ്പം ചൈതന്യ മഹാപ്രഭുവിന്റെ പ്രതിമയും ഇവിടെ കാണാം. ജന്മാഷ്ടമിയും ദുര്‍ഗാ പൂജയുമാണ് ഇവിടത്തെ പ്രധാനപ്പെട്ട ആഘോഷങ്ങള്‍.