സില്‍വാസ്സയ്‌ക്ക് തെക്കായി 40 കിലോമീറ്റര്‍ അകലെ ദാമന്‍ഗംഗ നദിക്കരയില്‍ സ്ഥിതി ചെയ്യുന്ന ഗോത്രഗ്രാമമാണ് കൗന്‍ച. ഹരിത താഴ്‌വരകളാലും നിബിഡ വനങ്ങളാലും പശ്ചിമ ഘട്ടത്തിന്റെ മനോഹര മലനിരകളാലും ചുറ്റപ്പെട്ട മനോഹരമായ സ്ഥലമാണിത്. പ്രകൃതിയോടിണങ്ങി കഴിയുന്ന പുരാതന ഗോത്രക്കാരായ വാര്‍ളികളും കുക്‌നാസുമാണ് ഗ്രാമവാസികളിലേറെയും.
മരങ്ങള്‍ക്കിടയില്‍ ചെറിയ മണ്‍കുടിലുകളിലാണ് ഇവര്‍ താമസിക്കുന്നത്. കൂടകള്‍ തൂക്കിയ സ്‌ത്രീകളെയും കാലിമേക്കുന്ന പുരുഷന്‍മാരെയും ഇവിടെ കാണാം. കൃഷിയാണ് ഇവരുടെ പ്രധാന ഉപജീവനമാര്‍ഗം. വിനോദ സമയങ്ങളില്‍ ഗോത്ര കലകളില്‍ ഏര്‍പ്പെടുകയും സംഗീതവും നൃത്തവും ആസ്വദിക്കുകയും ചെയ്യും ഇവര്‍. അമ്പും വില്ലും ഉണ്ടാക്കാനും അലങ്കാര വസ്‌തുക്കള്‍ ഉണ്ടാക്കാനും ഇവര്‍ ധാരളമായി ഉപയോഗിക്കുന്നത് മുളയാണ്.
വാര്‍ലി ഗോത്രത്തിന്റെ ആചാരങ്ങളും സംസ്‌കാരങ്ങളും പ്രതിനിധീകരിക്കുന്നവയാണ് ഇവരുടെ കാലരൂപങ്ങള്‍. പ്രത്യേകിച്ച് വിളവെടുപ്പ് കാലത്തും ഉത്സവ ആഘോഷങ്ങളിലും വിവാഹ ആഘോഷങ്ങളിലും ജന്മദിനാഘോഷവേളയിലും കലാരൂപങ്ങളുടെ സാന്നിദ്ധ്യം ശ്രദ്ധേയമാണ്. ഗോത്രവനിതകള്‍ പാകമാക്കുന്ന പരമ്പരാഗത ഭക്ഷണങ്ങളും ഇവിടെ നിന്നും ആസ്വദിക്കാം.



Click it and Unblock the Notifications