സീര്‍കാഴിയിലെ ബ്രഹ്മപുരീശ്വരര്‍ ക്ഷേത്ര കോംപ്ലെക്സിലാണ് സട്ടനാഥസ്വാമി ക്ഷേത്രം. ഇത് സീര്‍കാഴിയിലെ ഒരു പ്രധാന തീര്‍ത്ഥാടന കേന്ദ്രമാണ്. ശിവന്‍റെ ഭൈരവ രൂപമാണ് ഇവിടെ പ്രതിഷ്ഠിച്ചിരിക്കുന്നത്. ഇവിടെ നിന്നാല്‍ ബ്രഹ്മപൂരീശ്വരര്‍ ക്ഷേത്രത്തിന്‍റെ വിപുലമായ കാഴ്ച ലഭിക്കും. പരമ്പരാഗത ഹിന്ദു ക്ഷേത്ര നിര്‍മ്മാണശൈലിയുടെ വൈദഗ്ദ്യം വിളിച്ചോതുന്നവയാണ് ഇവിടുത്തെ മണ്ഡപങ്ങളും, ഗോപുരങ്ങളും.
വിശാലമായ ക്ഷേത്രമുറ്റത്ത് ഭക്തര്‍ മണിക്കൂറുകളോളം ധ്യാനത്തില്‍ കഴിയും. മഹാശിവരാത്രിവേളയില്‍ ഈ ക്ഷേത്രപരിസരം തദ്ദേശീയരും, അന്യദേശക്കാരുമായ ഭക്തരെക്കൊണ്ട് നിറയും. ഇതുകൂടാതെ സീര്‍കാഴിയില്‍ മറ്റ് നിരവധി ക്ഷേത്രങ്ങളണ്ട്. ഇവ ചേര്‍ന്ന് സീര്‍കാഴിയെ മനുഷ്യരും, വിശ്വാസവും, ദൈവവും, മതവുമെല്ലാം ഇടകലര്‍ന്ന ഒരിടമായി മാറ്റുന്നു.



Click it and Unblock the Notifications