വിഷ്ണുവിനെ ഭഗ്‌വന്ത് എന്ന പേരില്‍ ആരാധിയ്ക്കുന്ന ഇന്ത്യയിലെ ഏക ക്ഷേത്രമാണിത്. ബര്‍ഷിയിലാണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. 1245ലാണ് ഇത് നിര്‍മ്മിച്ചതെന്നാണ് കരുതുന്നത്. ഹേമന്ദ്പതി ശൈലിയിലാണ് ക്ഷേത്രം നിര്‍മ്മിച്ചിരിക്കുന്നത്. നാല് ഭാഗങ്ങളില്‍ നിന്നും ഇവിടേയ്ക്ക് പ്രവേശനകവാടങ്ങളുണ്ട്.
പ്രധാനകവാടം കഴക്കിന് അഭിമുഖമായിട്ടാണ്. കറുത്തശിലയില്‍ ചക്രം, ഗദ, ശംഖ് തുടങ്ങിയവയുമായി നില്‍ക്കുന്ന രൂപത്തിലാണ് വിഷ്ണുവിഗ്രഹം കൊത്തിയിരിക്കുന്നത്. ഇതിനൊപ്പം ലക്ഷ്മീദേവി, ശിവലിംഗം എന്നീ പ്രതിഷ്ഠകളും ക്ഷേത്രത്തിലുണ്ട്. ഇതിനെല്ലാം പുറമെ ഭൃഗു മഹര്‍ഷിയുടെ കാല്‍പ്പാടുകളും ഇവിടെ കാണാം.



Click it and Unblock the Notifications